ചാരായവുമായി യുവാവ് കൂത്തുപറമ്പ് എക്‌സൈസിന്റെ പിടിയില്‍

കൂത്തുപറമ്പ്: കൂത്തുപറമ്പില്‍ എക്‌സൈസിന്റെ ചാരായവേട്ട.

എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവെന്റിവ് ഓഫീസര്‍ സി.പി. ഷാജിയുടെ നേതൃത്വത്തില്‍ മാലൂര്‍, തോലമ്പ്ര ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കായി കൊണ്ടുവന്ന 5 ലിറ്റര്‍ ചാരായവുമായി മാലൂര്‍ കൂവക്കര സ്വദേശി എന്‍.വിനോദ്കുമാറിനെ അറസ്റ്റ് ചെയ്തു അബ്കാരി കേസെടുത്തത്.

ഒരു ലിറ്റര്‍ കൊള്ളുന്ന 5 പ്ലാസ്റ്റിക് കുപ്പികളിലായിരുന്നു ചാരായം ഉണ്ടായിരുന്നത്.

പ്രതിയെ കുത്തുപറമ്പ് മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

പ്രിവന്റീവ് ഓഫീസര്‍ അനീഷ് കുമാര്‍ പൂവന്‍, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ് ) വി.എന്‍.സതീഷ, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി.കെ.ബിന്‍സി, സിവില്‍ എക്‌സൈസ് ഓഫീസര്‍ സി.ജിജീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ ധനീഷ് എന്നിവരാണ് എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്.