ക്രിസ്മസ് ന്യൂഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവ്: പരിശോധന ശക്തമാക്കി കൂട്ടുപുഴ എക്‌സൈസ്

കൂട്ടുപുഴ: പുതുവത്സരാഘോഷത്തോടനുബന്ധിച്ച് മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയും തടയുക എന്ന ഉദ്ദേശത്തോടുകൂടി കര്‍ണ്ണാടക അതിര്‍ത്തി ചെക്ക് പോസ്റ്റായ കൂട്ടുപുഴയില്‍ പരിശോധന ശക്തമാക്കി എക്‌സൈസ്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാഹുല്‍ രാജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കര്‍ണാടക ബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു അവില്‍ ലോപ്പസ് (27) എന്ന യുവാവിനെ 20 ഗ്രാം കഞ്ചാവുമായി പിടികൂടി. യുവാവിനെ ഇരിട്ടി റെയ്ഞ്ചില്‍ ഹാജരാക്കി.

പ്രിവന്റീവ് ഓഫീസര്‍മാരായ അഷ്‌റഫ് മലപ്പട്ടം, കെ.കെ.ഷാജി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷാജി അലോഹന്‍, കെ.മജീദ, എം.കലേഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രേയ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.