ആരെടാ ചോദിക്കാന്‍-ആളുണ്ടെന്ന് എക്‌സൈസ് വിനോദ് അകത്തായി.
തളിപ്പറമ്പ്: നാട്ടുകാരെ വെല്ലുവിളിച്ച് മദ്യവില്‍പ്പന നടത്തിവന്നയാള്‍ എക്‌സൈസിന്റെ പിടിയിലായി.

മടക്കാട്ടെ പുതിയപുരയില്‍ വീട്ടില്‍ പി.പി.വിനോദ്കുമാറാണ്(47) തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.പി.മധുസൂദനന്റെയും സംഘത്തിന്റെയും പിടിയിലായത്.
നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ നാട്ടുകാരെയും, ഉദ്യോഗസ്ഥരെയും വെല്ലുവിളിച്ചും, ഭീഷണി പെടുത്തിയും കുറെ
നാളുകളായി അനധികൃതമായി മദ്യ വില്‍പ്പന നടത്തുകയായിരുന്നുവെന്ന് എക്‌സൈസ് സംഘം പറഞ്ഞു.
ഷോപ്പുകളില്‍ നിന്നും മദ്യം വാങ്ങി വന്ന് 200 രൂപയോളം അധികം ഈടാക്കിയാണ് വിറ്റിരുന്നതെന്ന് എക്‌സൈസ് ഇയാളുടെ ആക്രമം ഭയന്ന് ഇയാള്‍ക്കെതിരെ പ്രതികരിക്കാന്‍ നാട്ടുകാര്‍ക്ക് ഭയമായിരുന്നു.
10 കുപ്പി( 5 ലിറ്റര്‍) വിദേശമദ്യം എക്‌സൈസ് പിടിച്ചെടുത്തു.
റെയിഡില്‍ ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ പി.കെ.രാജീവന്‍., സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.യേശുദാസന്‍, ഉല്ലാസ് ജോസ്,
എക്‌സൈസ് ഡ്രൈവര്‍ സി.വി.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
