മൈലംപെട്ടി ബാലേട്ടന്‍ അറസ്റ്റില്‍, 120 ലിറ്റര്‍ വാഷ് നശിപ്പിച്ചു.
ആലക്കോട്: വ്യാജവാറ്റ് നടത്തുന്നതിനിടയില്‍ ചാരായം വില്‍പ്പനക്കാരന്‍ എക്‌സൈസ് പിടിയിലായി.
ആലക്കോട് റെയിഞ്ചില്‍പ്പെട്ട മൈലംപെട്ടിയിലെ പുലിക്കിരി വീട്ടില്‍ പി.കെ.ബാലന്‍(58) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
വീടിന് സമീപത്ത് ചെറിയ ഷെഡ് കെട്ടി 120 ലിറ്റര്‍ വാഷ് സൂക്ഷിച്ച് വെച്ചത് എക്‌സൈസ് സംഘം കണ്ടെടുത്ത് നശിപ്പിച്ചു.
തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍.സജീവിന്റെ നേതൃത്വത്തില്‍ ആലക്കോട് റെയിഞ്ച് പരിധിയില്‍പ്പെട്ട മൈലംപെട്ടി-കൂളിപ്പനം എന്ന സ്ഥലത്തെ ബാലന്റെ വീടും പരിസരവും റെയിഡ് ചെയ്താണ് വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്.
ഇയാളുടെ പേരില്‍ അബ്കാരി ആക്റ്റ് പ്രകാരം കേസെടുത്തു.
സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.ആര്‍.വിനീത്, എം.കലേഷ്, ടി.വി.സൂരജ് എന്നിവരും എക്‌സൈസ് ഡ്രൈവര്‍ പി.വി.അജിത്തും റെയിഡ് സംഘത്തില്‍ ഉണ്ടായിരുന്നു.
