ഏഴിമല നാവിക അക്കാദമിയില്‍ പാസിങ് ഔട്ട് പരേഡ്; 231 ട്രെയിനികള്‍ ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമായി
Report- കരിമ്പം.കെ.പി.രാജീവന്‍-
ഏഴിമല: ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിയില്‍ നടന്ന പ്രൗഡഗംഭീരമായ പാസിങ് ഔട്ട് പരേഡിലൂടെ 231 ട്രെയിനികള്‍ വിജയകരമായി പരിശീലനം പൂര്‍ത്തീകരിച്ച് ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമായി.
മുഖ്യാതിഥിയായി പങ്കെടുത്ത മാലദ്വീപ് പ്രതിരോധ മന്ത്രി മരിയ അഹമ്മദ് ദീദി അഭിവാദ്യം സ്വീകരിച്ച് പരേഡ് പരിശോധിച്ചു.
ഇന്ത്യ തന്റെ രണ്ടാമത്തെ വീടാണെന്ന് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെക്കുറിച്ച് വ്യക്തമാക്കി മരിയ അഹമ്മദ് ദീദി പറഞ്ഞു.
മികച്ച വിജയം നേടിയ കാഡറ്റുകള്‍ക്കുള്ള മെഡലുകളും അവര്‍ സമ്മാനിച്ചു.
ബി.ടെക് ബിരുദം പൂര്‍ത്തിയാക്കിയ 123 മിഡ്ഷിപ്പ്‌മെന്‍, നേവല്‍ ഓറിയന്റേഷന്‍ കോഴ്‌സ് എക്‌സ്‌റ്റെന്‍ഡഡ്, നേവല്‍ ഓറിയന്റേഷന്‍ കോഴ്‌സ് റെഗുലര്‍, നേവല്‍ ഓറിയന്റേഷന്‍ കോഴ്‌സ് കോസ്റ്റ് ഗാര്‍ഡ് എന്നിവ പൂര്‍ത്തിയാക്കിയ കേഡറ്റുകള്‍ എന്നിവരാണ് പാസിംഗ് ഔട്ട് പരേഡില്‍ വാളും തോക്കുമേന്തി അഭിമാനപൂര്‍വ്വം ചുവടുവെച്ചത്.
സതേണ്‍ നേവല്‍ കമാന്‍ഡ് കമാന്‍ഡിംഗ് ഇന്‍ ചീഫ് ഫ്‌ളാഗ് ഓഫീസര്‍ വൈസ് അഡ്മിറല്‍ അനില്‍ കുമാര്‍ ചൗളയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍.
ഇന്ത്യന്‍ നേവല്‍ അക്കാദമി ബിടെക് കോഴ്‌സിനുള്ള പ്രസിഡന്റിന്റെ സ്വര്‍ണ മെഡലിന് മിഡ്ഷിപ്പ്മാന്‍ രഞ്ജന്‍കുമാര്‍ സിങ് അര്‍ഹനായി.
ബി.ടെക്കിന്റെ ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് വെള്ളിമെഡലിന് കാവിഷ് കന്‍കരന്‍, ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് വെങ്കല മെഡലിന് സ്വപ്നില്‍ ശിവം എന്നിവരും അര്‍ഹരായി.
ഏറ്റവും മികച്ച ആള്‍റൗണ്ട് വനിതാ കാഡറ്റിനുള്ള സാമോറിന്‍ ട്രോഫി ആവൃതി ഭട്ട് നേടി.
കേഡറ്റുകള്‍ക്കുള്ള മറ്റ് മെഡലുകള്‍: ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് സ്വര്‍ണമെഡല്‍ എന്‍.ഒ.സി (എക്‌സ്‌റ്റെന്‍ഡഡ്)വരദ് എസ് ഷിന്‍ഡേ, ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് വെള്ളി മെഡല്‍ എന്‍.ഒ.സി (എക്‌സ്‌റ്റെന്‍ഡഡ്) ചിന്തന്‍ ഛാത്ബാര്‍, കമാന്‍ഡന്റ് ഐ.എന്‍.എ വെങ്കല മെഡല്‍ എന്‍.ഒ.സി (എക്‌സ്‌റ്റെന്‍ഡഡ്)രാഹുല്‍ റാണ,
ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് സ്വര്‍ണമെഡല്‍ എന്‍.ഒ.സി (റെഗുലര്‍)ആവൃതി ഭട്ട്, കമാന്‍ഡന്റ് ഐ.എന്‍.എ വെള്ളി മെഡല്‍ എന്‍.ഒ.സി (റെഗുലര്‍)സിമ്രാന്‍ പി.കൗര്‍. ചീഫ് ഓഫ് ദി നേവല്‍ സ്റ്റാഫ് റോളിംഗ് ട്രോഫിക്ക് ബി.ടെക് അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗില്‍ സ്വപ്നില്‍ ശിവം, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗില്‍ രഞ്ജന്‍കുമാര്‍ സിംഗ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ശ്രേയസ് അശോക് പാട്ടീല്‍ എന്നിവര്‍ അര്‍ഹരായി.
ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ബി.ടെക് ബിരുദ കോഴ്‌സില്‍ അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ അല്ലെങ്കില്‍ മെക്കാനിക്കല്‍ എന്നീ വിഷയങ്ങളിലൊന്നാണ് പഠിക്കേണ്ടത്.
ബി.ടെക്കിനൊപ്പം നാവികസേനയ്ക്ക് വേണ്ടിയുള്ള സൈനിക വിഷയങ്ങളും കഠിനമായ ഔട്ട്‌ഡോര്‍, ശാരീരിക പരിശീലനങ്ങളും കരിക്കുലത്തിന്റെ ഭാഗമാണ്.
പാസിംഗ് ഔട്ട് പരേഡ് കഴിഞ്ഞ നാവിക ഓഫീസര്‍മാര്‍ ഇനി രാജ്യത്തെ വിവിധ നാവിക സേനാ കപ്പലുകളിലും സ്ഥാപനങ്ങളിലും പ്രത്യേക പരിശീലനം നേടാനായി തിരിക്കും.
കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നടന്ന പരേഡില്‍ ട്രെയിനികളുടെ കുടുബാംഗങ്ങളും ആഹ്ലാദ നിമിഷം പങ്കുവെക്കാനെത്തി