മാസ്‌ക്കെടുക്കണേ–ഇന്ന് മുതല്‍ 500 രൂപ പിഴ കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം.
തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്‌ക് പരിശോധന കര്‍ശനമാക്കാന്‍ എസ്.പി മാര്‍ക്ക് നിര്‍ദേശം.

ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ സാഖറെയാണ് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
പൊതുഇടങ്ങളിലും യാത്രകളിലും മാസ്‌ക് നിര്‍ബന്ധമായിരിക്കണം. മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
സംസ്ഥാനത്ത് പ്രതിദിന കോവിഡ് കണക്കുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് എഡിജിപിയുടെ സര്‍ക്കുലര്‍.
കോവിഡ് കണക്കുകള്‍ ഉയരുന്നതോടെ ഏപ്രിലില്‍ മാസ്‌ക് നിര്‍ബന്ധമാക്കി ദുരന്ത നിവാരണ വിഭാഗം സര്‍ക്കുലര്‍ നല്‍കിയിരുന്നു.
എന്നാല്‍ പരിശോധന കര്‍ശനമാക്കിയിരുന്നില്ല. മാസ്‌ക് ധരിക്കാത്തവര്‍ക്ക് 500 രൂപ പിഴ ചുമത്തുന്ന നടപടിയാണ് ദുരന്ത
നിവാരണ നിയമപ്രകാരം സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇത് കര്‍ശനമാക്കിയിരുന്നില്ല.ഇന്ന് മുതല്‍ ഈ നടപടി കര്‍ശനമായി നടപ്പിലാക്കും.
.
