കൃത്രിമ ബില്ലുണ്ടാക്കി പണം തട്ടിയെന്ന പരാതിയില്‍ നാലുപേര്‍ക്കെതിരെ കേസ്.

കണ്ണൂര്‍: കൃത്രിമ ബില്ലുകളുണ്ടാക്കി സ്ഥാപനത്തിന്റെ 2 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ നാലു ജീവനക്കാര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.

എളയാവൂര്‍ മേലെചൊവ്വയിലെ ഗ്രൂംസ് വെഡ്ഡിംഗ് ഹബ്ബ് എന്ന സ്ഥാപനത്തിലെ ജീവനക്കാരായ അഴീക്കോട് സൗത്ത് തൈവളപ്പള്ളി വീട്ടില്‍ സച്ചിന്‍ പ്രകാശ്(25),

അരോളി കല്ലൂരിയിലെ മാടവളപ്പില്‍ വീട്ടില്‍ എം.വി.സുധീഷ്(25),

ചിറക്കല്‍ കുന്നുംകൈ ആയിഷ ക്വാര്‍ട്ടേഴ്‌സില്‍ പി.അഭിനന്ദ്(25),

കക്കാട് കൊറ്റാളി സാദുലിപ്പള്ളിയിലെ പനയന്‍ വീട്ടില്‍ പി.നിഖില്‍(25) എന്നിവര്‍ക്കെതിരെയാണ്

കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ നിര്‍ദ്ദേശപ്രകാരം പോലീസ് കേസെടുത്തത്.

2023 നവംബര്‍ മുതല്‍ 2024 മെയ് വരെയുള്ള കാലയളവിലാണ് പ്രതികള്‍ തട്ടിപ്പുനടത്തിയതെന്ന ഗ്രൂംസ് വെഡ്ഡിംഗ് ഹബ്ബ് ക്ലസ്റ്റര്‍ മാനേജര്‍ പി.അതുലിന്റെ പരാതിയിലാണ് കേസ്.