പൂക്കോത്ത്‌തെരു ചാത്തങ്ങാട്ടില്ലം കുടുംബസംഗമം നാളെ-
തളിപ്പറമ്പ്: പൂക്കോത്ത്‌തെരു ചാത്തങ്ങാട്ടില്ലം അച്ഛന്‍-അമ്മ താവഴികളിലെ മുഴുവന്‍ കുടുംബാംഗങ്ങളുടെയും രണ്ടാമത് കുടുംബസംഗമം നാളെ ഞായര്‍ സപ്തംബര്‍ 21 ന് തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്ര സന്നിധിയില്‍ നടക്കും.

രാവിലെ 6.30 ന് കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ശ്രീ രാജരാജേശ്വരക്ഷേത്രത്തില്‍ പൊന്നിന്‍കുടം സമര്‍പ്പിക്കും.
7.30 ന് ശ്രീഭഗവതിക്ഷേത്രത്തില്‍ കുടുംബാംഗങ്ങളുടെ പേരില്‍ വിശേഷാല്‍പൂജ.
തുടര്‍ന്ന് കുടുംബ കാരണവന്‍മാര്‍ ചേര്‍ന്ന് നിലവിളക്ക് തെളിയിക്കുന്നതോടെ പരിപാടികള്‍ ആരംഭിക്കും.
അമൃത സുരേഷും അയന വിശാദും ചേര്‍ന്ന് നടത്തുന്ന പ്രാര്‍ത്ഥനക്ക് ശേഷം എ.കെ.രഘുനാഥ് സ്വാഗതം പറയും.
ടി.പി.പത്മനാഭന്‍ അധ്യക്ഷത വഹിക്കും.
ആചാര്യന്‍ ഡോ.എം.ജി.വിനോദ് മുഖ്യപ്രഭാഷണം നടത്തും.
പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡന്റ് എം.ബാലകൃഷ്ണന്‍, കെ.പി.രാജീവന്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തും.
ശ്രീകല ഗോപിദാസ് നന്ദി പറയും.
