ഭരണ സ്വാധീനം ഉപയോഗിച്ച് ഭൂമി തരംമാറ്റി. സി.പി.ഐ ജില്ലാ നേതാവിനെതിരെ വ്യാപക പ്രതിഷേധം.
പിലാത്തറ: സി.പി.ഐ ജില്ലാ നേതാവ് ഭരണസ്വാധീനമുപയോഗിച്ച് ഭൂമി തരം മാറ്റിയതായി നെല്‍വയല്‍ സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കുഞ്ഞിമംഗലം വില്ലേജിലെ റീ. സര്‍വ്വേ 159/109.159/137 എന്നീ സര്‍വ്വേ നമ്പറുകളില്‍ പെട്ടതും, പയ്യന്നൂര്‍ സബ്ബ് രജിസ്ട്രാര്‍ ഓഫീസിലെ 614/2022 നമ്പര്‍ ആധാര പ്രകാരമുള്ള 0.0435 സെന്റ് കൃഷി ഭൂമിയാണ് കാര്‍ഷികേതര ആവശ്യത്തിന് വേണ്ടി ബിന്ദു വെളുത്തേരി എന്നവര്‍ ഭരണ കക്ഷിയിലെ ഘടകകക്ഷിയായ പാര്‍ട്ടിയുടെ ജില്ലാ നേതാവ് കൂടിയായ ഭര്‍ത്താവിന്റെ അച്ഛന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സ്വന്തം പാര്‍ട്ടിയുടെ റവന്യൂ, കൃഷി വകുപ്പുകളിലെ തെറ്റായ ഇടപെടലിലൂടെ 2018 ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) നിയമ പ്രകാരം ഭൂമിയുടെ തരം മാറ്റല്‍ നേടിയെടുത്തതെന്നാണ് ആരോപണം.
കുഞ്ഞിമംഗലം വില്ലേജോഫീസിന് കീഴില്‍ വീടു വെക്കാന്‍ തരം മാറ്റത്തിന് വേണ്ടി അപേക്ഷിച്ച 156
പേരുടെ അപേക്ഷ വര്‍ഷങ്ങളായി തീര്‍പ്പ് കല്‍പ്പിക്കാതെ കെട്ടി കിടക്കുമ്പോഴാണ് നേതാവ് ഡോക്ടറായ മറ്റൊരു മരുമകളുടെ പേരിലുണ്ടായിരുന്ന മേല്‍പ്പറഞ്ഞ ഭൂമിയുടെ തരം മാറ്റത്തിന് അപേക്ഷിച്ചപ്പോള്‍ അവര്‍ക്ക് മറ്റ് ഭൂമി ഉള്ളതിനാല്‍ അപേക്ഷ തള്ളിയപ്പോള്‍ 2022 ല്‍ പ്രസ്തുത സ്ഥലം മരുമകളായ ബിന്ദു വെളുത്തേരിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് 29.2.2024ന് അപേക്ഷ സമര്‍പ്പിച്ചത്. 5.4.2024 ലെ വില്ലേജ് ഓഫീസറുടെ 366 നമ്പര്‍ റിപ്പോര്‍ട്ട് പ്രകാരം 28. 6. 2024 ന് കേവലം അഞ്ചര മാസം കൊണ്ട് തളിപ്പറമ്പ് ആര്‍.ഡി.ഒ യുടെ അനുമതി ലഭിച്ചു.
2008 ന് മുമ്പേ നികത്തിയതല്ല എന്ന കൃഷി ഓഫീസറുടെ നിരസ്സിക്കല്‍ റിപ്പോര്‍ട്ട് നിലനില്‍ക്കെയും. മുന്നേ മരുമകളായ ഡോ. ഷൈനി പ്രഭാകരന്റെ കൈവശം ഈ ഭൂമി ഉണ്ടായപ്പോള്‍ 25-1-2020 ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ കാര്യാലയ ഉത്തരവ് നമ്പര്‍ T B (3) 79/19 (2) പ്രകാരം അപേക്ഷ
നിരസിച്ചിരുന്നു. 2018 ന് ശേഷം രജിസ്‌ട്രേഷന്‍ നടത്തിയ ഭൂമിക്ക് തരം മാറ്റല്‍ ഭേദഗതി നിയമം അനുവദിക്കില്ല എന്ന നിയമവും കാറ്റില്‍ പറത്തിയാണ് അനുമതി നേടിയെടുത്തത്.
പ്രസ്തുത സ്ഥലം തരംമാറ്റി മണ്ണിട്ട് നികത്തി വലീയ തുകക്ക് വില്‍പ്പന നടത്താന്‍ അഡ്വാന്‍സ് വാങ്ങി എന്നറിഞ്ഞപ്പോഴാണ് നാട്ടുകാര്‍ മണ്ണിടല്‍ പ്രവര്‍ത്തി തടയുകയും, ജില്ലാ കളക്ടര്‍ക്കും, ആര്‍.ഡി.ഒ. വിനും പരാതി നല്‍കുകയും ആര്‍.ഡി.ഒ.യുടെ നിര്‍ദ്ധേശ പ്രകാരം വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശവുമുണ്ടായത്. അനധികൃത അനുമതിക്കെതിരെയും നികത്തലിനെതിരെയും നടപടി
സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വരും ദിവസങ്ങളില്‍ വലിയ പ്രക്ഷോഭത്തിനിറങ്ങുകയാണ് നാട്ടുകാര്‍. വാര്‍ത്ത സമ്മേളനത്തില്‍ വി.പി.മോഹനന്‍, കെ. നാരായണന്‍, പി.രാമകൃഷണന്‍, കെ.ഗോവിന്ദന്‍ ,എം.മഹേഷ് എന്നിവര്‍ പങ്കെടുത്തു.