അനധികൃത വളം–പിടിവീഴുമെന്ന് മുന്നറിയിപ്പ്
കണ്ണൂര്‍: ജില്ലയില്‍ അനധികൃത വളം വില്‍പ്പന വര്‍ധിക്കുന്നതിനെതിരെ കൃഷി വകുപ്പിന്റെ മുന്നറിയിപ്പ്.
കൃഷി വകുപ്പിന്റെ ലൈസന്‍സില്ലാതെ സ്വകാര്യ വ്യക്തികള്‍, സ്വാശ്രയ സംഘങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, നഴ്സറികള്‍ തുടങ്ങിയവയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്കുന്ന ലൈസന്‍സ് മാത്രം ഉപയോഗിച്ച് വളം വില്‍പ്പന നടത്തുന്നത്.
ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
വളം വില്‍പ്പന നടത്തുന്നതിനുള്ള ലൈസന്‍സ് കൃഷി വകുപ്പാണ് അനുവദിക്കുന്നത്.
രാസവളങ്ങള്‍ക്കു പുറമെ പായ്ക്ക് ചെയ്ത ജൈവ വളങ്ങള്‍ വില്‍പ്പന നടത്തുന്നതിനും ലൈസന്‍സ് ആവശ്യമാണ്.
കൃഷി വകുപ്പിന്റെ ലൈസന്‍സില്ലാതെ വില്‍പ്പന നടത്തുന്നത് ഫെര്‍ട്ടിലൈസര്‍ കണ്ട്രോള് ഓര്ഡറിന്റയും തുടര്‍ന്നുള്ള ഭേദഗതികളുടെയും ലംഘനമാണ്.
അതു കൊണ്ടുതന്നെ ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാവുന്നതാണ്.
സബ്സ്ഡിയുള്ള രാസവള വില്‍പ്പന സുതാര്യമാക്കുവാനും ജൈവവളങ്ങളുടെ ഗുണ നിലവാരം ഉറപ്പുവരുത്താന്‍ വേണ്ടിയുമാണ് എഫ്സിഒ വിഭാവനം ചെയ്തിരിക്കുന്നത്.
അംഗീകൃത വളം ഡിപ്പോകളില്‍ നിന്ന് വളം വാങ്ങുന്ന കര്‍ഷകര്‍ക്ക് മാത്രമേ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും കൃഷി വകുപ്പും നല്കുന്ന സഹായത്തിന് അര്‍ഹത ഉണ്ടാകൂ.
ഇത്തരം അനധികൃത വളം വില്‍പ്പന കേന്ദ്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലോ പിഒഎസ് മെഷീനില്‍ നിന്നും ലഭിക്കുന്ന ബില്‍ തരാന്‍ വിസമ്മതിക്കുകയോ,
ആധാര്‍ നമ്പര്‍ നിര്‍ബന്ധമായി ആവശ്യപ്പെടുകയാണെങ്കില് അതാതിടങ്ങളിലെ ഫെര്‍ട്ടിലൈസര്‍ ഇന്‍സ്പെക്ടര്‍മാരായ കൃഷി ഓഫീസര്‍മാരെയോ, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിലോ, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലോ വിവരം നല്‍കേണ്ടതാണ്.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം രാസവളത്തിന്റെയും രാസവള കോപ്ലക്സ് വളങ്ങളുടെയും വില്‍പ്പന പിഒഎസ് മെഷീന് വഴി മാത്രമാണ് നടത്തുന്നത്.
മിക്സച്ചര്‍ വളങ്ങള്‍ക്കും, ജൈവ വളങ്ങള്‍ക്കും ഇതി ബാധകമല്ല. ഉപഭോക്താക്കള്‍ വിരലടയാളം/ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ഇടപാട് നടത്തുന്നതിനൊപ്പം മെഷീനില്‍ നിന്നും ലഭിക്കുന്ന ബില്‍ എന്നിവ ചോദിച്ചു വാങ്ങേണ്ടതാണ്.
ആധാര്‍ വിവരങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നത് തടയാന്‍ കര്‍ഷകര്‍ ആധാര്‍ വിവരങ്ങള്‍ ഡീലര്‍മാരുമായി പങ്കു വയ്ക്കരുതെന്ന് കൃഷി ഡെപ്പ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.