ഫൈബര്‍ഫോം തൊഴിലാളികളും കുടുംബാംഗങ്ങളും എം.ഡി.യുടെ വീട്ടുപടിക്കല്‍ ധര്‍ണ നടത്തി.
തളിപ്പറമ്പ്: ഫൈബര്‍ഫോം തൊഴിലാളികളും കുടുംബാംഗങ്ങളും കമ്പനി എം.ഡി വി.പി.രാഘവന്റെ വീട്ടുപടിക്കള്‍ സത്യാഗ്രഹം നടത്തി.

കമ്പനി പൂട്ടിയിട്ട് രണ്ടരവര്‍ഷം കഴിഞ്ഞിട്ടും വളപട്ടണം ഫൈബര്‍ഫോം തൊഴിലാളികള്‍ക്ക് ഗ്രാറ്റ്വിറ്റി നല്‍കാതെ വഞ്ചിക്കുന്നു
എന്നാരോപിച്ചാണ് കമ്പനി എം.ഡി വി.പി.രാഘവന്റെ കൂവോട്ടെ
വീട്ടുപടിക്കല്‍ സത്യാഗ്രഹം നടത്തിയത്.
സി.ഐ.ടി.യു നേതാവ് എല്‍.വി.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.പി.ശശീന്ദ്രന്‍ പ്രസംഗിച്ചു.
