ചീമേനി എസ്‌റ്റേറ്റില്‍ തീപിടുത്തം- 45 കശുമാവുകള്‍ കത്തിനശിച്ചു.

പെരിങ്ങോം: ചീമേനി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കശുമാവിന്‍ തോട്ടത്തില്‍ വന്‍ തീപിടുത്തം, 4 വര്‍ഷം പ്രായമായ 45 മാവുകള്‍ കത്തിനശിച്ചു.

30,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

അര ഏക്കര്‍ സ്ഥലത്താണ് തീ പടര്‍ന്നത്.

രാവിലെ 11 മണിയോടെ ചെക്കിയാര്‍ക്കാവിന് സമീപത്തെ എസ്റ്റേറ്റ് വക സ്ഥലത്താണ് തീ പിടിച്ചത്.

സ്റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്‍, അസി.സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ഗോകുല്‍ദാസ്, സേനാംഗങ്ങളായ സി.ശശിധരന്‍, പി.വി.ലതേഷ്, പി.കെ.സുനില്‍, പി.എ.അനൂപ്, വി.കെ.രാജു, പി.വി.സദാനന്ദന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് തീയണച്ചത്.

തോട്ടം തൊഴിലാളികളും സഹായത്തിനുണ്ടായിരുന്നു.

വൈകുന്നേരം തവിടിശ്ശേരി ചെറുപ്പാറയിലും തീപിടിച്ചു, ഇവിടെ 2 ഏക്കര്‍ സ്ഥലത്തെ ഉണങ്ങിയ പുല്ലും അടിക്കാടുകളും കത്തിനശിച്ചു.

നാട്ടുകാരും സഹായത്തിനുണ്ടായിരുന്നു.