വീടും വീട്ടുപകരണങ്ങളും രേഖകളും കത്തിനശിച്ചു.

കുടിയാന്‍മല: വീടും വീട്ടുപകരണങ്ങളും രേഖകളും കത്തിനശിച്ചു.

ഏരുവേശി നെല്ലിക്കുറ്റി വെറ്റിലക്കൊടിയിലെ മുതുപ്ലാക്കല്‍ വീട്ടില്‍ എം.എ.കുര്യന്റെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ 12.10 നാണ് തീപിടിച്ചത്.

പതിനായിരം രൂപയുടെ പണവും പാസ്‌പോര്‍ട്ട്, റേഷന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, എല്‍.പി.ജി ബുക്ക്, ടൈറ്റില്‍ ഡീഡ്, പാന്‍കാര്‍ഡ്, വോട്ടേഴ്‌സ് ഐ.ഡി, 20,000 രൂപ വിലമതിക്കുന്ന മൊബൈല്‍ഫോണ്‍, 2 ലക്ഷം രൂപയുടെ വീട്ടുപകരണങ്ങള്‍ എന്നിവയാണ് കത്തിനശിച്ചത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. കുടിയാന്‍മല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.