കാഴ്ച്ചക്കാരനല്ല, അഗ്നിരക്ഷാ ദൗത്യവുമായി നാടിന്റെ സ്വന്തം എം.എല്‍.എ-
പഴയങ്ങാടി: മാടായിപ്പാറയില്‍ തീപിടുത്തം നിയന്ത്രിക്കാന്‍ എം.എല്‍.എ നേരിട്ടിറങ്ങി.

പാറക്കുളത്തിനോട് ചേര്‍ന്നുള്ള ക്ഷേത്ര ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ട ഗുരുസമാധി സ്ഥലത്താണ് ഇന്ന് (ബുധനാഴ്ച) പകല്‍ പന്ത്രണ്ടരക്ക് തീപ്പിടുത്തമുണ്ടായത്.
കൊടുംചൂടിലും ഉഷ്ണക്കാറ്റിലും തീ ആളിപ്പടരുകയായിരുന്നു. നാട്ടുകാരും മറ്റും തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് വിവരമറിഞ്ഞ് സ്ഥലം എം.എല്‍.എ എം.വിജിന്‍ എത്തിയത്.
തുടര്‍ന്ന് വിജിന്‍ നേരിട്ട് ഇറങ്ങി നാട്ടുകാരോടൊപ്പംനിന്ന് ഒരു മണിക്കൂറുകളോളം നടത്തിയപ്രവര്‍ത്തനഫലമായാണ് തീ അണച്ചത്.
ഒരു ഏക്കളോളം സ്ഥലത്തേ പുല്‍മേടുകളും ജൈവ വൈവിധ്യങ്ങളുമാണ് അഗ്‌നിക്ക് ഇരയായത്.
പയ്യന്നൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സും സംഘവും എത്തുമ്പോഴെക്കും എം.എല്‍.എയും നാട്ടുകാരും ചേര്‍ന്ന് തീ അണക്കുകയും ചെയ്തിരുന്നു.
