റബ്ബര്‍പുകപ്പുരക്ക് തീപിടിച്ചു, രണ്ട് ക്വിന്റല്‍ റബ്ബര്‍ കത്തിനശിച്ചു.
പെരിങ്ങോം: റബ്ബര്‍ പുകപ്പുരക്ക് തീപിടിച്ചു, രണ്ട് ക്വിന്റല്‍ റബ്ബര്‍ കത്തിനശിച്ചു.

പാടിക്കൊച്ചിയിലെ ടി.വി.രവീന്ദ്രന്റെ വീടിനോട് ചേര്‍ന്ന റബ്ബര്‍ പുകപ്പുരക്കാണ് ഇന്നലെ രാത്രി എട്ടോടെ തീപിടിച്ചത്.
പെരിങ്ങോം അഗ്നിശമനനിലയത്തില്‍ നിന്നും സ്റ്റേഷന് ഓഫീസര്‍ കെ.തോമസിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്.
സീനിയര്‍ ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ ഷെറില്‍ബാബു, ഫയര്മാന്മാരായ വിശാല്‍, വിനേഷ്, വിപിന്‍, സജീവ് ഫയര്മാന് ഡ്രൈവര്‍ ബിനോയി എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
