വെടിക്കെട്ട്: ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രം ഭാരവാഹികള്‍ ഉള്‍പ്പടെ 5 പേര്‍ക്കെതിരെ കേസ്.

ചെറുകുന്ന്: ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രത്തിലെ വിഷുവിളക്ക് മഹോല്‍സവത്തോടനുബന്ധിച്ച് വെടിക്കെട്ട് നടത്തിയതിന് ക്ഷേത്രം ഭാരവാഹികള്‍ ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ കണ്ണപുരം പോലീസ് കേസെടുത്തു.

വെടിക്കെട്ട് കരാറുകാരന്‍ കുമ്പള അരിക്കാടിയിലെ എം.എ.അഷറഫ്(48), അന്നപൂര്‍ണേശ്വരി ക്ഷേത്രം കമ്മറ്റി പ്രസിഡന്റ് എം.വി.വല്‍സലന്‍, സെക്രട്ടറി പി.കെ.പത്മനാഭന്‍ നമ്പ്യാര്‍, കാഴ്ച്ച കമ്മറ്റി പ്രസിഡന്റായ ദാമോദരന്‍, സെക്രട്ടറി സി.വി.രഞ്ജിത്ത് എന്നിവര്‍ക്കെതിരെയാണ് കേസ്.

ഇന്നലെ രാത്രി 9.35 നാണ് കണ്ണപുരം ഇന്‍സ്‌പെക്ടര്‍ കെ.സുഷീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വെടിക്കെട്ട് നടക്കുന്ന സ്ഥലത്തെത്തി അനുമതിയില്ലാതെ നടക്കുന്ന വെടിക്കെട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെങ്കിലും തുടരുകയായിരുന്നു.

വെടിക്കെട്ടുകരാറുകാരന് ഫയര്‍വര്‍ക്‌സ് ഡിസ്‌പ്ലേ ലൈസന്‍സ് ഇല്ലെന്നും ക്ഷേത്രകമ്മറ്റിക്കാര്‍ ലൈസന്‍സ് എടുത്തിട്ടില്ലെന്നും വ്യക്തമായതിനാല്‍ സ്‌ഫോടകവസ്തുനിയമം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്.