കണ്ടാല്‍ തോന്നില്ല, പക്ഷെ, ഇവനാള് പുലിയാണ്.

തളിപ്പറമ്പ്: ഇടുങ്ങിയ വഴികളിലൂടെയും ഇനി അഗ്നിശമനസേന കുതിക്കും.

ഇടുങ്ങിയ വഴഇകളിലൂടെ വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തി ദൗത്യ നിര്‍വ്വഹണം നടത്തുന്നതിനായി തളിപ്പറമ്പ് അഗ്നിരക്ഷാസേനക്ക് ഫസ്റ്റ് റെസ്‌പോണ്ട് വെഹിക്കിള്‍ അനുവദിച്ചു.

വലിയ അഗ്നിശമനസേനാ വാഹനങ്ങളില്‍ 4000 മുതല്‍ 5000 വരെ ലിറ്റര്‍ വെള്ളം ഉണ്ടാകുമെങ്കില്‍ ഫസ്റ്റ് റെസ്‌പോണ്ട് വെഹിക്കിളില്‍ ഇത് 1500 ലിറ്ററാണ്.

കൂടാതെ ട്രാന്‍സ്‌ഫോര്‍മര്‍ തുടങ്ങിയ വൈദ്യുതി ഉപകരണങ്ങള്‍ക്ക് തീപിടിച്ചാല്‍ ഉപയോഗിക്കുന്ന ഫോം രൂപത്തിലുള്ള വസ്തുക്കള്‍ 300 ലിറ്റര്‍ സംഭരിക്കാനുള്ള ടാങ്കുകളും ഈ വാഹനത്തിലുണ്ട്.

ഹഡ്രോളിക് ഉപകരണങ്ങളുള്‍പ്പെടെ മറ്റ് രക്ഷാ ഉപകരണങ്ങളും ഈ വാഹനത്തിലുണ്ട്.

608 മിനി ലോറിയുടെ മോഡലിലുള്ള ഈ വാഹനം വളരെ പെട്ടെന്നുതന്നെ അപകടസ്ഥാനങ്ങളിലെത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുന്ന വിധത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഇടുങ്ങിയ റോഡുകളിലൂടെ അഗ്നിശമനസേനയുടെ വലിയ വാഹനങ്ങള്‍ ഓടിക്കാനാവാത്തത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം സൃഷ്ടിക്കുന്നുണ്ട് അതിന് പരിഹാരമാവാന്‍ എഫ്.ആര്‍.വി ഉപകരിക്കും.

സപ്തംബര്‍ 15 ന് നാളെ രാവിലെ 10.30 ന് തളിപ്പറമ്പ് അഗ്നിശമനകേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി ഫസ്റ്റ് റെസ്‌പോണ്ട് വെഹിക്കിള്‍ ഫ്‌ളാഗ്ഓഫ് ചെയ്യുമെന്ന് സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടി അറിയിച്ചു.