വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ തുല്യനീതി നടപ്പാക്കണം: കെ.സി.സോമന്‍ നമ്പ്യാര്‍
പിലാത്തറ: പുതുതലമുറക്ക് വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ രംഗത്തും തുല്യനീതി നടപ്പാക്കണമെന്ന് മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ കെ.സി.സോമന്‍ നമ്പ്യാര്‍ പറഞ്ഞു.
ഏഴിലോട് യോഗക്ഷേമസഭ ജില്ലാ മന്ദിരത്തില്‍ മുന്നോക്ക സമുദായ ഐക്യമുന്നണി ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവിധ മേഖലകളില്‍ കൂടി വരുന്ന അസന്തുലിതാവസ്ഥ മുന്നോക്ക സമുദായങ്ങളിലെ യുവാക്കളില്‍ ആശങ്കയും നിരാശയും അമര്‍ഷവും ഉണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു.
യുവാക്കളെ സമുദായത്തോടും സമാജ ത്തോടും പ്രതിബന്ധത ഉള്ളവരായി വളര്‍ത്തിയെടുക്കണം.
ഇതിന് സമുദായ സംഘടനകള്‍ താഴെ തട്ടു മുതല്‍ സേവന സന്നദ്ധരായി അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നവരാകണം.സോമന്‍ നമ്പ്യാര്‍ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് അരവിന്ദാക്ഷ കുറുപ്പ് അധ്യക്ഷത വഹിച്ചു.
യോഗക്ഷേമസഭാ ജില്ലാ സെക്രട്ടറി നീലമന ദാമോദരന്‍ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറി സുരേഷ് ബാബു വാഴൂര്‍, സുപ്രീം കോടതി അഭിഭാഷകന്‍ അഡ്വ.കെ.ബിജു, എ.എം കുഞ്ഞികൃഷ്ണന്‍ നമ്പീശന്‍, കുട്ടികൃഷ്ണമാരാര്‍,
ങ്കജവല്ലി കാരക്കാട്, ദാമോദര പൊതുവാള്‍, ജില്ലാ സെക്രട്ടറി ബാബു മൊളോളം, ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണ പൊതുവാള്‍ ഭദ്രദീപം തെളിയിച്ചു.
