ശിവസേനയുടെ പേരില്‍ അനധികൃത പണപ്പിരിവ് നടക്കുന്നതായി ആരോപണം.

പരിയാരം: ശിവസേനയുടെ പേരില്‍ അനധികൃത പണപ്പിരിവ് നടക്കുന്നതായി ആരോപണം.

ഇന്നലെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പരിസരങ്ങളിലെ വിവിധ സ്ഥാപനങ്ങളിലാണ് മൂന്നംഗസംഘം പണപ്പിരിവ് നടത്തിയത്.

ഏമ്പേറ്റിലാണ് തങ്ങളുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ സംഘം 5000 രൂപയാണ് പല സ്ഥലങ്ങളില്‍ നിന്നും ചോദിച്ചത്.

1000 മുതല്‍ 100 രൂപവരെ പലരില്‍ നിന്നായി പിരിച്ചിട്ടുണ്ട്.

രസീതുകളില്‍ ഓഫീസിന്റെ അഡ്രസോ ഫോണ്‍നമ്പറോ
ഒന്നും കാണാത്തതിനെ തുടര്‍ന്ന് പരിവുനല്‍കിയവര്‍ വൈകുന്നേരത്തോടെ പരിയാരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ശിവസേനയുടെ പേരില്‍ സ്ഥിരമായി പിരിവ് നടത്തുന്ന സംഘം തന്നെയാണെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.

മറ്റ് ചില സംഘടനകളുടെ പേരിലും ഈ സംഘം പിരിവ് നടത്താറുണ്ടെന്ന് പോലീസ് പറഞ്ഞു.

അനധികൃത പണപ്പിരിവിനെതിരെ വ്യാപാരികല്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചു.