ആഡംബരനികുതി കുടിശിക മറച്ചുവെച്ചു-വഞ്ചനക്ക് കേസ്.

തളിപ്പറമ്പ്: ആഡംബര നികുതി അടക്കാന്‍ ബാക്കിയുള്ളത് മറച്ചുവെച്ച് കൊട്ടിടത്തിന് യാതൊരു ബാധ്യതയുമില്ലെന്ന് തെറ്റിദ്ധരിപ്പിച്ച് വില്‍പ്പന നടത്തി വഞ്ചിച്ചതിന് കേസ്.

ഏഴോം സാറാമന്‍സിലില്‍ ചപ്പന്‍തോട്ടത്തില്‍ ഷാക്കീറിനെതിരെയാണ് കോടതി നിര്‍ദ്ദേശപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

മാട്ടൂല്‍ തെക്കുമ്പാട്ടെ എം.വി.ഹൗസില്‍ മുക്രിവളപ്പില്‍ അബ്ദുള്ളയുടെ പരാതിയിലാണ് കേസ്.

2019 ല്‍ ഷാക്കീറിന്റെ ഉടമസ്ഥതിയില്‍ ഉണ്ടായിരുന്ന കെട്ടിടം 46,000 രൂപ ആഡംബര നികുതി അടക്കാതെ ജന്‍മാധാരപ്രകാരം രജിസ്റ്റര്‍ ചെയ്തു കൊടുത്ത് ചതി ചെയ്തതായാണ് പരാതി.