മൂത്തേടത്ത് എച്ച്.എസ്.എസില്‍ ഫ്രീഡം വാള്‍
തളിപ്പറമ്പ്: പുതിയ തലമുറയിലെ വിദ്യാര്‍ത്ഥികള്‍ ചരിത്രബോധവും സാമൂഹിക ബോധവുമുള്ളവരാവണമെന്നും നമ്മുടെ നാടിന്റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെകുറിച്ച് അവരില്‍ വ്യക്തമായ അവബോധമുണ്ടായിരിക്കണമെന്നും തളിപ്പറമ്പ് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ഇ.പി.മേഴ്‌സി.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വാഗണ്‍ ട്രാജഡി ദുരന്തം പുനരാവിഷ്‌കരിച്ച് മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം നിര്‍മ്മിച്ച ഫ്രീഡം വാള്‍ അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു ആര്‍.ഡി.ഒ.
തുടര്‍ന്ന് നടന്ന എന്‍ എസ് എസ് ദിനാചരണത്തോടനുബന്ധിച്ച് സപ്തദിന ക്യാമ്പിലെ മികച്ച വളണ്ടിയര്‍മാരായ അര്‍ജുന്‍ ദാസ്, നവമി മനോഹരന്‍, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍, ഫ്രീഡം വാള്‍ നിര്‍മ്മാണത്തിന് നേതൃത്വം നല്കിയ പ്രദീപ് ഹേന തുടങ്ങിയവര്‍ക്ക് ഉപഹാരങ്ങള്‍ നല്കി.
പി.ടി.എ പ്രസിഡനന്റ് ടി.വി.വിനോദിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ തളിപ്പറമ്പ് എജുക്കേഷണല്‍ സൊസൈറ്റി പ്രസിഡണ്ട് പി.മോഹനചന്ദ്രന്‍, പ്രിന്‍സിപ്പാള്‍ പി.ഗീത,
ഹെഡ്മാസ്റ്റര്‍ എസ്.കെ.നളിനാക്ഷന്‍, പി.ടി.എ വൈസ് പ്രസിഡന്റ് എം. ശശീന്ദ്രന്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പി.വി.രസ്‌ന മോള്‍, സ്റ്റാഫ് സെക്രട്ടറി വി.പി.സന്തോഷ്, സ്റ്റാഫ് പ്രതിനിധി എ.ദേവിക, മദര്‍ പി.ടി.എ പ്രസിഡണ്ട് സുനിത ഉണ്ണികൃഷ്ണന്‍, വളണ്ടിയര്‍ ലീഡര്‍ ടി.പി.ഗൗതം ഗോവിന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.