തളിപ്പറമ്പ് മണ്ഡലത്തില്‍ വിവിധ റോഡുകളുടെ നവീകരണത്തിന് 1.35 കോടിയുടെ അനുമതിയായി.
തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിന് ഒരു കോടി മുപ്പത്തിയഞ്ചു ലക്ഷം രൂപയുടെ അനുമതിയായി.
തളിപ്പറമ്പ്-ഇരിട്ടി റോഡ് നവീകരണത്തിന് 25 ലക്ഷം, തളിപ്പറമ്പ്-കൂര്‍ഗ് ബോര്‍ഡര്‍ റോഡ് നവീകരണത്തിന് 25 ലക്ഷം, ചപ്പാരപ്പടവ്-എരുവാട്ടി-വിമലശ്ശേരി റോഡ് 25 ലക്ഷം, മേത്തുരുമ്പ-ചപ്പാരപ്പടവ്-കുറ്റൂര്‍ റോഡ് 25 ലക്ഷം, അമ്മാനപ്പാറ-പാച്ചേനി-തേറണ്ടി-ചപ്പാരപ്പടവ്- 20ലക്ഷം, ചൊറുക്കള-ബാവുപ്പറമ്പ് റോഡ് 15 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
തകര്‍ന്ന റോഡുകളുടെ അറ്റകുറ്റ പണി മഴക്കാലത്ത് വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളില്‍ ഡ്രൈനേജ്
സംവിധാനം ഒരുക്കല്‍, റോഡിലെ അപകട മേഖലയില്‍ ക്രാഷ് ബാരിയര്‍ നിര്‍മ്മിക്കല്‍ തുടങ്ങിയ പ്രവൃത്തികളാണ് നടക്കുക.
മഴക്കാലത്ത് റോഡുകളില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ ബന്ധപ്പെട്ട ഉഗ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് റോഡുകള്‍ അടിയന്തിരമായി നവീകരിക്കുന്നതിന് തുക അനുവദിച്ചത്.
സമയ ബന്ധിതമായി നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍ദേശം നല്‍കി.