ഫാ.എല്‍.എം.സുക്കോള്‍ എസ്.ജെ. 10-ാം ചരമവാര്‍ഷികം ആറിന്, എം.വി.ഗോവിന്ദന്‍ എം.എല്‍.എ അനുസ്മരണപ്രഭാഷണം നടത്തും.

പരിയാരം: സി.പി.എം സംസ്ഥാന സെക്രട്ടെറി എം.വി.ഗോവിന്ദന്‍ എം.എല്‍.എ ഫാ.എല്‍.എം.സുക്കോള്‍ അനുസ്മരണപ്രഭാഷണം നടത്തുന്നു. 

മലബാറിന്റെ മഹാമിഷനറി ഫാ.എല്‍.എം.സുക്കോള്‍ എസ്.ജെ.യുടെ 10-ാം ചരമവാര്‍ഷിക ദിനാചരണത്തിലാണ് അദ്ദേഹം അനുസ്മരണപ്രഭാഷണം നടത്തുന്നത്.

ആദ്യമായാണ് ഒരു ഉന്നത സിപി.എം നേതാവ് ഫാ.സുക്കോള്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കുന്നത്.

ആറിന് രാവിലെ 10 ന് മരിയപുരം നിത്യസഹായമാതാ തീര്‍ത്ഥാടന ദേവാലയത്തിലാണ് ചടങ്ങുകള്‍ നടക്കുക.

രാവിലെ 10 ന് കണ്ണൂര്‍ രൂപത ബിഷപ്പ് ഡോ.അലക്‌സ് വടക്കുംതലയുടെ മുഖ്യകാര്‍മികത്വത്തില്‍ കബറിടത്തില്‍ പ്രാര്‍ത്ഥനയും തുടര്‍ന്ന് സാഘോഷമായ ദിവ്യബലിയും.

പുത്തൂര്‍ രൂപത ബിഷപ്പ് റവ.ഡോ.ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ് വചനസന്ദേശം നല്‍കും.

തുടര്‍ന്നാണ് എം.വി.ഗോവിന്ദന്റെ അനുസ്മരണ പ്രഭാഷണം. സ്‌നേഹവിരുന്നോടെയാണ് പരിപാടി സമാപിക്കുക.

ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി 4 വരെയുള്ള ദിവസങ്ങളില്‍ പിലാത്തറ, പൂവ്വം, അരിപ്പാമ്പ്ര, കാരക്കുണ്ട്, മംഗര, ശ്രീസ്ഥ, മുടിക്കാനം, സെന്റ് മേരീസ് പരിയാരം, കാവിന്‍ചാല്‍, സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ എന്നീ ഇടവകകളില്‍ അനുസ്മരണ ദിവ്യബലി നടന്നുവരികയാണ്.