മെഡിക്കല്‍ കോളേജ് ബസ്‌സ്റ്റോപ്പിന് സമീപമുള്ള കടകളില്‍ ഫ്രൂട്ട്‌സിന് അന്യായവില ഈടാക്കുന്നതായി പരാതി.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ബസ് സ്റ്റോപ്പിന് സമീപമുള്ള കടകളില്‍ ഫ്രൂട്ട്‌സിന് അന്യായവില ഈടാക്കുന്നതായി പരാതി ഉയരുന്നു.

മെഡിക്കല്‍ കോളേജുകളിലേക്ക് രോഗികളെ കാണാന്‍ പോകുന്നവരാണ് പ്രധാനമായും ഇവരുടെ ചൂഷണത്തിന് ഇരയാകുന്നത്.

സാധാരണ വില വിപണിയേക്കാള്‍ പത്തും, ഇരുപതും അധിലധികവുമാണ് ഒരു കിലോക്ക് മുകളില്‍ ഇവര്‍ ഈടാക്കുന്നത്.

ഇത്തരത്തില്‍ അന്യായവിലയില്‍ സാധനങ്ങള്‍ വില്‍ക്കുന്നതിനെതിരെ അധികൃതര്‍ പരിശോധന നടത്തണമെന്നും വില വിവരപട്ടിക പ്രദര്‍ശിപ്പിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നു.