എട്ടേ മുക്കാല്‍ ലക്ഷം രൂപ പിടിച്ചു- 28 അംഗ ചീട്ടുകളിസംഘം പിടിയില്‍.
കൂത്തുപറമ്പ്: വന്‍ ചീട്ടുകളി സംഘം പോലീസ് പിടിയിലായി.
വലിയവെളിച്ചത്തുള്ള കൂത്തുപറമ്പ് നഗരസഭ ശ്മശാനത്തിന്റെ സമീപം താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡിന് അകത്ത്
വച്ച് ചീട്ടുകളിക്കുകയായിരുന്ന 18 പേരെയാണ് കൂത്തുപറമ്പ് ഐ.പി.ബിനുമോഹന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
നാദാപുരം, ഒഞ്ചിയം, തില്ലങ്കേരി, മാഹി ,കൊട്ടിയൂര്‍, പയ്യന്നൂര്‍, ആലക്കോട്, ഇരിക്കൂര്‍ പ്രദേശങ്ങളില്‍ നിന്നെത്തിയ
പ്രൊഫഷണല്‍ സംഘമാണ് വലയിലായത്. ഇവരില്‍ നിന്ന് 8,76,000/-രൂപ പോലീസ് പിടിച്ചെടുത്തു.