സംഗീതാസ്വാദകര്‍ക്കായി ഗാനമാലയുമായി പത്മനാഭന്‍.
തളിപ്പറമ്പ്: സംഗീതപ്രേമികള്‍ക്ക് ഗാനസദ്യയൊരുക്കി പത്മനാഭന്‍.
കുറ്റ്യേരി സ്വദേശിയും ഇപ്പോള്‍ ബാംഗ്ലൂരില്‍ താമസക്കാരനുമായ പത്മനാഭനാണ് സംഗീതപ്രേമികള്‍ക്കായി ഗാനമാല എന്നപേരില്‍ സംഗീതവിരുന്ന് ഒരുക്കുന്നത്.
പ്രസാദ് അരയാലയും സംഘവും അവതരിപ്പിക്കുന്ന പരിപാടി പഴയ മലയാള ഗാനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ളതാണ്.
നാളെ(23-12-23) രാവിലെ 10.30 ന് നരിക്കോട് ഗ്രീന്‍ലാന്റ് ഓഡിറ്റോറിയത്തിലാണ് സൗജന്യ ഗാനമേള അരങ്ങേറുന്നത്.
പാട്ടുകള്‍ ഇഷ്ടപ്പെടുന്നവരെ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പത്മനാഭന്‍ അറിയിച്ചു.