ഗാന്ധി സ്മൃതിപുതുക്കി അബുദാബി

അബുദാബി: മഹാത്മാഗാന്ധിയുടെ 74-ാമത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് അനുസ്മരണ അബുദാബിയില്‍ അനുസ്മരണ പരിപാടികള്‍ നടത്തി.

അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയോടെ നടന്ന പരിപാടിയില്‍ മുന്‍ കേന്ദ്രസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ.ജി.ഗോപകുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്തു.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട്, ഗാന്ധിസ്മൃതികള്‍ നിറഞ്ഞുനിന്ന ചടങ്ങില്‍ വെച്ച് നടന്ന പുഷ്പാര്‍ച്ചയില്‍ ഐ.എസ്.സി യുടെയും ഗാന്ധി സാഹിത്യ വേദിയുടെയും പ്രവര്‍ത്തകര്‍ പങ്കെടുത്തു.

ഗാന്ധി പ്രതിമ വി.ടി.വി. ദാമോദരന്റെ നേതൃത്വത്തില്‍ പയ്യന്നൂരില്‍ നിന്നും അബുദാബിയിലേക്ക് കൊണ്ട് വന്ന യാത്രയുടെ ചടങ്ങില്‍ മുഖ്യാഥിതിയായിരുന്ന കേന്ദ്രസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍

പ്രൊഫ.ഡോ. ജി.ഗോപകുമാര്‍, അതേ ഗാന്ധി പ്രതിമയില്‍ അബുദാബിയിലെത്തി പുഷ്പാര്‍ച്ചന നടത്താന്‍ കഴിഞ്ഞതില്‍ തനിക്ക് അനല്പമായ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി.

അന്നത്തെ ചടങ്ങില്‍ അധ്യക്ഷനായിരുന്ന മുന്‍ പയ്യന്നൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.ശശി വട്ടക്കൊവ്വല്‍ നേരത്തെ അബുദാബിയിലെത്തി ഗാന്ധി പ്രതിമയില്‍ പ്രണാമം അര്‍പ്പിച്ചിരുന്നു.

ഐ.എസ്.സി പ്രസിഡന്റ് യോഗേഷ് പ്രഭു, ജനറല്‍ സെക്രട്ടറി ജോജോ അമ്പുക്കന്‍, ഗാന്ധി സാഹിത്യ വേദി പ്രസിഡണ്ട് വി.ടി.വി.ദാമോദരന്‍, ജനറല്‍ സെക്രട്ടറി എം.യു.ഇര്‍ഷാദ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.