ഒന്നരകിലോഗ്രം കഞ്ചാവുമായി യുവാവ് തളിപ്പറമ്പ് എക്‌സൈസിന്റെ പിടിയിലായി-

തളിപ്പറമ്പ്: ഒന്നരകിലോഗ്രാം കഞ്ചാവ് സഹിതം യുവാവ് അറസ്റ്റില്‍.

ചിമ്മിനിച്ചൂട്ടയിലെ പള്ള ഹൗസില്‍ വി.പി.ജംഷീര്‍(22)നെയാണ് തളിപ്പരമ്പ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.വി.രാമചന്ദ്രനും സംഘവും പിടികൂടിയത്.

ഇന്ന്‌ ഉച്ചക്ക് ഒരുമണിയോടെ കാഞ്ഞിരങ്ങാട് ഭാഗത്ത് നടന്ന പട്രോളിങ്ങിനിടയിലാണ് ജംഷീര്‍ കുടുങ്ങിയത്.

സ്‌കൂട്ടറില്‍ സൂക്ഷിച്ചാണ് കഞ്ചാവ് കടത്തിയിരുന്നത്. സ്‌കൂട്ടറും എക്‌സൈസ് സംഘം പിടിച്ചെടുത്തു.

സ്ഥിരമായി കഞ്ചാവ് എത്തിച്ചുനല്‍കുന്ന സംഘത്തിലെ കണ്ണിയാണ് ജംഷീറെന്ന് എക്‌സൈസ് പറഞ്ഞു.

പ്രിവന്റീവ് ഓഫീസര്‍മാരായ കെ.പരി.മധുസൂതതന്‍, ടി.വി.കമലാക്ഷന്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ പി.കെ.രാജീവന്‍, പി.പി.മനോഹരന്‍,

സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എസ്.എ.പി.ഇബ്രാഹിംഖലീല്‍, കെ.മുഹമ്മദ്ഹാരീസ്, എം.പി.അനു എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

മംഗളുരുവില്‍ നിന്നും എത്തിക്കുന്ന കഞ്ചാവ് ചെറിയപൊതികളിലാക്കിയാണ് ജംഷീര്‍ വില്‍പ്പന നടത്തുന്നതെന്ന് എക്‌സൈസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
്‌