4.300 കിലോഗ്രാം കഞ്ചാവ് പിടികൂടി-അശ്വിന്‍രാജ് അറസ്റ്റില്‍-

പഴയങ്ങാടി: പഴയങ്ങാടിയില്‍ വന്‍ മയക്കുമരുന്നുവേട്ട. എരിപുരം ട്രാഫിക്ക് സര്‍ക്കിളിന് സമീപം വെച്ചാണ് പാപ്പിനിശ്ശേരി എക്‌സൈസ് ഇന്‍സ്പക്ടര്‍ എ.ഹേമന്ദ്കുമാറും സംഘവും 4.300 കിലോഗ്രാം കഞ്ചാവ് സഹിതം യുവാവിനെ അറസ്റ്റ് ചെയ്തത്.

പരിയാരം കെ.കെ.എന്‍ പരിയാരം ഹൈസ്‌ക്കൂളിന് സമീപത്തെ ചേരയില്‍ വീട്ടില്‍ അലോഷിയുടെ മകന്‍ അശ്വിന്‍ രാജ് (23)ആണ് പിടിയിലായത്.

എക്‌സൈസ് കമ്മിഷണര്‍ സ്‌ക്വാഡ് അംഗം പി.പി.രജിരാഗ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എരിപുരം സര്‍ക്കിളില്‍ വെച്ച് കെ.എല്‍ 11 എന്‍ 1129 ചുവന്ന മാരുതി ആള്‍ട്ടോ 800 കാറില്‍ കടത്തിയ 4.300 കിലോ കഞ്ചാവ് സഹിതം ഇയാളെ പിടികൂടിയത്.

കണ്ണൂര്‍, തളിപ്പറമ്പ്, മാട്ടൂല്‍, പുതിയങ്ങാടി, ഏട്ടിക്കുളം, പരിയാരം, ഭാഗങ്ങളില്‍ വന്‍തോതില്‍ മയക്കുമരുന്ന് എത്തിക്കുന്ന മുഖ്യകണ്ണിയാണ് ഇയാളെന്ന് എക്‌സൈസ് പറഞ്ഞു.

അന്യസംസ്ഥങ്ങളില്‍ നിന്നും മയക്കുമരുന്ന് എത്തിച്ചു നല്‍കി മയക്കുമരുന്നിന് അടിമകളാക്കി വിദ്യാര്‍ത്ഥികളെ വില്‍പ്പനക്ക് ഉപയോഗിക്കുന്നതാണ് ഇയാളുടെ രീതി. ചെറിയ കവറിലാക്കി സ്‌കൂള്‍ കുട്ടികളെ അടക്കം വശത്താക്കി വില്‍പ്പന നടത്തും.

ആവശ്യക്കാര്‍ക്ക് കുട്ടികളെ ഉപയോഗിച്ച് മയക്കുമരുന്ന് എത്തിച്ചു നല്‍ക്കുന്നതാണ് രീതി. ഇയാളെ വിളിച്ച് കൊണ്ടിരിക്കുന്നത്കൂടുതലും ചെറിയ കുട്ടികളാണെന്ന് എക്‌സൈസ് പറഞ്ഞു.

ഇയാല്‍ വില്‍പ്പന നടത്തുന്ന പ്രദേശങ്ങളിലുള്ള നിരവധി ആളുകള്‍ എക്‌സൈസിന്റെ നിരിഷണത്തിലാണ്.

പ്രിവന്റീവ് ഓഫിസര്‍ സന്തോഷ് തുണോളി, സിവില്‍ എക്‌സൈസ് ഓഫിസര്‍ മാരായ സി.ജിതേഷ്, പി.പി.രജിരാഗ്, വി.ശ്രീജിന്‍, പി.വി.രാഹുല്‍എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.