ഗ്യാസ് ടാങ്കര്‍ മറിഞ്ഞു-ദേശീയപാതയില്‍ ഏഴിലോടാണ് സംഭവം.
ഏഴിലോട്: ദേശീയപാതയില്‍ ഏഴിലോട് ചക്ലിയ കോളനി സ്‌റ്റോപ്പില്‍ ഗ്യാസ് ടാങ്കര്‍ ലോറി കുഴിയിലേക്ക് മറിഞ്ഞു.
ഗ്യാസ് ചോര്‍ച്ച ഉണ്ടാകാത്തതിനാല്‍ വന്‍അപകടം ഒഴിവായി.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
ഇന്ന് (ചൊവ്വാഴ്ച്ച) രാത്രി എട്ടിനാണ് അപകടം.
ദേശീയപാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തിക്കായി കുഴിച്ച വന്‍കുഴിയിലേക്കാണ് ടാങ്കര്‍ തെന്നിവീണത്.
മംഗലാപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് ഇന്‍ഡ്യന്‍ എല്‍.പി.ഗ്യാസുമായി പോകുകയായിരുന്നു ടാങ്കര്‍ ലോറി.
റോഡ്പ്രവൃത്തിയായതിനാല്‍ ഇരുവാഹനങ്ങള്‍ മാത്രം കടന്നു പോകാന്‍ സൗകര്യമുള്ള റോഡില്‍ എതിരെ വന്ന വാഹനത്തിന്റെ
ഹെഡ് ലൈറ്റ് കാരണം മുന്‍വശം തെളിയാതെ അരികിലേക്ക് എടുത്തപ്പോള്‍ മറിയുകയായിരുന്നു.
റോഡരികിലെ സുരക്ഷാ വേലികള്‍ തകര്‍ത്താണ് ലോറി കുഴിയിലേക്ക് മറിഞ്ഞത്.
പയ്യന്നൂരില്‍ നിന്ന് അഗ്‌നി രക്ഷാ സേനയും പരിയാരം പോലീസും സ്ഥലത്തെത്തി സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.