ജോര്‍ജ് വടകര അനുസ്മരണ സമ്മേളനം തളിപ്പറമ്പില്‍ നടന്നു.
തളിപ്പറമ്പ്: ജോര്‍ജ് വടകരയുടെ ഒന്നാം ചരമവാര്‍ഷികാചരണം തളിപ്പറമ്പില്‍ നടന്നു.

ഹാര്‍ട്ട്ലിംഗ്സ് തലശ്ശേരി അതിരൂപത കോര്‍ഡിനേറ്ററും, കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത വൈസ് പ്രസിഡന്റുമായിരുന്ന ജോര്‍ജ് വടകരയെ അനുസ്മരിക്കാന്‍
നടത്തിയ സമ്മേളനം തളിപ്പറമ്പ് സെന്റ് മേരിസ് പാരിഷ് ഹാളില്‍ കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് അഡ്വ.ടോണി പുഞ്ചക്കുന്നില്‍ ഉദ്ഘാടനം ചെയ്തു.
ഹാര്‍ട്ട്ലിംഗ്സ് അതിരൂപത കോഡിനേറ്റര്‍ ജിമ്മി അയിത്തമറ്റം അധ്യക്ഷത വഹിച്ചു.
മാതൃവേദി അതിരൂപത പ്രസിഡന്റ് ഷീബ തെക്കേടത്ത്, ഡി.പി. ജോസ്, ഐ.സി.മേരി, ഡേവിസ് ആലങ്ങാടന്‍, ജോണ്‍ മുണ്ടുപാലം, ജോര്‍ജ് ജോസഫ് വലിയ മര്ത്താക്കള് , ഷൈജു ജോസഫ്, പി.ഒ.തോമസ്, സണ്ണി കാരിയാടിയില്‍, അലന് മാത്യു, അലിന് മരിയ ജോര്‍ജ് എന്നിവര്‍പ്രസംഗിച്ചു.
ഹാര്ട്ടിലിങ്സിന്റെ പ്രവര്‍ത്തനത്തിന് അന്തരിച്ച ജോര്‍ജ് വടകരയുടെ ഭാര്യ ശോഭ ജോര്‍ജ് നല്കിയ തുക അഡ്വ.ടോണി പുഞ്ചക്കുന്നില്‍ ഏറ്റുവാങ്ങി.
പുഷ്പഗിരിയിലെ ജോര്‍ജിന്റെ കബറടത്തില്‍ പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടന്നു.
