ഷവര്‍മ്മ കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ് പോയിന്റിലെ ജീവനക്കാര്‍ക്കെതിരെ നരഹത്യക്ക് കേസ്.
ചെറുവത്തൂര്‍: ഷവര്‍മ്മ കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഭക്ഷണശാലയിലെ ജീവനക്കാര്‍ക്കെതിരെ ചന്ദേര പോലീസ് നരഹത്യക്ക് കേസെടുത്തു.

ഐ.പി.സി 304, 208 വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ കേസാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ് പോയിന്റ് എന്ന കൂള്‍ബാറില്‍ നിന്ന് ഷവര്‍മ്മ കഴിച്ച 31 പേര്‍ക്കാണ് വിഷബാധയേറ്റത്.
ചെറുവത്തൂരിലെ നാരായണന്‍- പ്രസന്ന ദമ്പതികളുടെ മകള്‍ ദേവനന്ദയാണ്(16) മരണപ്പെട്ടത്.
31 പേരെയാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ മറ്റുള്ളവരുടെ സ്ഥിതി അതീവ ഗുരുതരമല്ലെന്ന് ഡി എം ഒ അറിയിച്ചു.
സംഭവത്തിന് കാരണമായ കൂള്‍ബാര്‍ ആരോഗ്യ വിഭാഗം അടച്ചുപൂട്ടി. ഭക്ഷ്യവിഷബാധയേറ്റ് കാഞ്ഞങ്ങാട് ജില്ലാ
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിദ്യാര്‍ത്ഥികളെ ജനപ്രതിനിധികളും കലക്ടറും സന്ദര്‍ശിച്ചു.
എംഎല്‍എ മാരായ എം.രാജഗോപാലന്‍, ഇ ചന്ദ്രശേഖരന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ,
കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത,
ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, സബ് കളക്ടര്‍ ഡി ആര്‍ മേഘശ്രീ, തഹസില്‍ദാര്‍ മണിരാജ് തുടങ്ങിയവരാണ് ജില്ലാ ആശുപത്രിയില്‍ എത്തിയത്.
ചെറുവത്തൂര്‍ ബസ് സ്റ്റാന്റിലെ കൂള്‍ ബാറില്‍ നിന്ന് കഴിഞ്ഞ രണ്ടു ദിവസത്തിനകം ഷവര്‍മ കഴിച്ചവരില്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണമെന്ന് ഡിഎംഒ അറിയിച്ചു.
ചെറുവത്തൂര്‍ പി എച്ച് സി, നീലേശ്വരം താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ കൂടുതല്‍ ചികിത്സാ സംവിധാനമൊരുക്കിയതായി ഡോ.എ.വി. രാംദാസ് പറഞ്ഞു. അന്വേഷണത്തിന് എ ഡി എമ്മിനെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
