വീണുകിട്ടിയ സ്വര്‍ണ്ണമാല തിരികെ നല്‍കി. മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ മാതൃകയായി.

പരിയാരം: വീണു കിട്ടിയ സ്വര്‍ണമാല തിരിച്ചു നല്കി മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ മാതൃകയായി.

കണ്ണൂര്‍ ഗവ.മഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ ജീവനക്കാരന്‍ എ.കെ.അനീഷിനാണ് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് ഗേറ്റിന്റെ സമീപത്തുള്ള ഫുട്പാത്തിലൂടെ നടന്ന് വരുമ്പോള്‍ വഴിയില്‍ നിന്ന് മാല വീണുകിട്ടിയത്.

അനീഷ് മാലയുമായി തന്റെ ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോ: ഉഷയോട് ഈ കാര്യം പറയുകയും, അവര്‍ ഉപദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിയാരം കാനറ ബാങ്കിലേക്ക് പോകുകയും അവിടെയുള്ള അപ്രൈസറെ കാണിച്ച് മാല സ്വര്‍ണ്ണം ആണെന്ന് ഉറപ്പ് വരുത്തിയശേഷം പരിയാരം പോലീസ് സ്റ്റേഷനിലെത്തി മാല പോലിസിനെ ഏല്പിച്ചു.

നവമാധ്യമങ്ങളിലൂടെ മാല കളഞ്ഞു കിട്ടിയ വിവരം അറിഞ്ഞ ഉടമസ്ഥര്‍ പോലീസ് സ്റ്റേഷനില്‍ എത്തുകയും, പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് അനീഷും, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ ഡോ: മായമോളും പരിയാരം പോലീസ് സ്റ്റേഷനില്‍ എത്തുകയും, പോലീസിന്റെ സാന്നിധ്യത്തില്‍ ഉടമസ്ഥര്‍ക്ക് മാല തിരിച്ച് കൊടുക്കുകയും ചെയ്തു. അനീഷിന്റ സത്യസന്ധതയെ പോലീസും മെഡിക്കല്‍ കോളേജ് ജീവനക്കാരും നാട്ടുകാരും അഭിനന്ദിച്ചു.