വ്യായാമത്തിന് പോയപ്പോള്‍ അഞ്ച് പവന്‍ സ്വര്‍ണമാല നഷ്ടപ്പെട്ടതായി പരാതി.

പരിയാരം: ജിമ്മില്‍ വ്യായാമത്തിന് പോയ യുവതിയുടെ അഞ്ച് പവന്‍ സ്വര്‍ണമാല നഷ്ടപ്പെതായി പരാതി.

പിലാത്തറ ഭാരത് റോഡിലെ നിധിന്റെ ഭാര്യ അമൃതയുടെ മാലയാണ് നഷ്ടപ്പെട്ടത്.

ഇവര്‍ ആഗസ്ത് 2 ന് പിലാത്തറയിലെ പ്രാണാ ജിംനേഷ്യത്തില്‍ വ്യായാമത്തിന് പോയപ്പോല്‍ മാല ബാഗില്‍ സൂക്ഷിച്ചിരുന്നുവത്രേ.

വീട്ടിലെത്തി നോക്കിയപ്പോല്‍ നഷ്ടപ്പെട്ടതായി മനസിലാക്കിയ ശേഷം ജിമ്മിലും മറ്റിടങ്ങളിലും അന്വേഷിച്ചെങ്കിലും തിരിച്ചുകിട്ടിയില്ലെന്നാണ് പരാതി.

ഇത് മോഷണം പോയതായി സംശയിക്കുന്നുവെന്ന് കാണിച്ച് പരിയാരം പോലീസില്‍ പരാതി നല്‍കിയത് പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.