21 പവന്‍ മോഷണം-പ്രതിയെക്കുറിച്ച് സൂചനകള്‍ ലഭിച്ചെനവ്‌ന് പോലീസ്.

പരിയാരം: വീട് കുത്തിത്തുറന്ന് 21 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതം.

കൊവ്വപ്പുറത്ത് കൃസ്ത്യന്‍ പള്ളിക്ക് സമീപം താമസിക്കുന്ന അഞ്ചരപ്പാട്ടില്‍ ജസീറയുടെ വിട്ടില്‍ നിന്നാണ് 21 പവന്‍ സ്വര്‍ണ്ണാഭരണം കളവ് പോയത്.

അന്വേഷണത്തിനെത്തിച്ച പോലീസ്‌നായ മണംപിടിച്ച് ഒരു വീട്ടിലേക്ക് ഓടിക്കയറിയിരുന്നു.

ഈ വീട്ടിലെ ഒരാളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. പ്രതിയെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ മാര്‍ച്ച് 28 വരെ സ്വര്‍ണം അലമാരയിലുണ്ടായിരുന്നുവെന്ന് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞിരുന്നു.

മോഷണം നടന്നത്  ശനിയാഴ്ച്ചയാണ്‌ ശ്രദ്ധയില്‍പെട്ടത്. വീടിന്റെ പിന്‍ഭാഗത്തുള്ള കോണി വഴി കടന്ന് രണ്ടാം നിലയിലെ സെന്‍ട്രര്‍ ഹാളിലേക്കുള്ള ഡോര്‍തള്ളി തുറന്നാണ് മോഷണം നടത്തിയത്.

2  ബെഡ്‌റൂമുകളില്‍ നിന്നാണ് സ്വര്‍ണ്ണം മോഷണം പോയത്. പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബുവാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.