പെരുവാമ്പ ഗോമിത്ര ധർമ്മഗോശാല ശിലാസ്ഥാപനം നടത്തി.

പിലാത്തറ: ചെറുതാഴം ശ്രീ രാഘവപുരം സഭായോഗത്തിൻ്റെ ഗോമിത്ര വിഭാഗം നടപ്പിലാക്കുന്ന ധർമ്മഗോശാലയുടെ ശിലാസ്ഥാപന കർമ്മം പെരുവാമ്പ പുതിയവയൽ പുഴയോരത്ത് ഡോ. ടി.പി.ആർ. നമ്പൂതിരി നിർവ്വഹിച്ചു.

തുടർന്ന് ചെറുതാഴം കണ്ണിശ്ശേരി കാവിൽ നടന്ന ഗോ സംരക്ഷണ സദസിൽ എം.ശ്രീധരൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.

പി.കെ. ലാൽ സ്വരാജ്, ഡോ. ടി.പി.ആർ നമ്പൂതിരി, ശ്രീശ രാമകൃഷ്ണ ഖരേ, ബാലാജി ചിറ്റലഞ്ചേരി, ശങ്കരൻ കൈതപ്രം, എം.നാരായണൻ നമ്പുതിരി എന്നിവർ പ്രസംഗിച്ചു.

അക്കാദമിക് രംഗത്ത് ഉന്നത വിജയം നേടിയവർക്കുള്ള അനുമോദന സദസ് ടി.വി. മാധവൻ നമ്പുതിരിയുടെ അദ്ധ്യക്ഷതയിൽ ഡോ. എൻ.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു.

ഡോ. ഉണ്ണികൃഷ്ണൻ ചേരമംഗലത്ത് അനുമോദനഫലകങ്ങൾ കൈമാറി.

വാരണക്കോട് വിഷ്ണു നമ്പൂതിരി, കെ.കെ. ജയശങ്കർ എന്നിവർ സംസാരിച്ചു.

രജ്ഞിത് നരസിംഹൻ നമ്പുതിരി, പെരുമ്പ ശങ്കരൻ നമ്പൂതിരി , മുല്ലപ്പള്ളി രാജനാരായണൻ നമ്പൂതിരി, പെരികമന വാദ്ധ്യാൻ കൃഷ്ണദാസ് നമ്പൂതിരി, ആദിത്യൻ നമ്പൂതിരി, കുന്നം മുരളീകൃഷ്ണൻ നമ്പൂതിരി, തോട്ടം ശിവകരൻ നമ്പൂതിരി എന്നിവർ വേദജപങ്ങൾക്കും പൂജകൾക്കും കാർമികത്വം വഹിച്ചു.

ചെറുതാഴം രാജീവ് മാരാർ ചെണ്ടമേളവും ചിറ്റന്നൂർ കലാക്ഷേത്ര യുടെ നൃത്യ നൈവേദ്യം അരങ്ങേറി.