സ്‌ക്രീന്‍ റീഡേഴ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഏകദിന പരിശീലന ക്യാമ്പ് നാളെ

പിലാത്തറ: സ്‌ക്രീന്‍ റീഡേഴ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഏകദിന പരിശീലന ക്യാമ്പ് നാളെ രാവിലെ മാതമംഗലം ആശ്രയ സ്വാശ്രയ സംഘത്തില്‍ നടക്കും.

കാഴ്ച്ച-ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ഉള്ളവര്‍ക്ക് കാല്‍ക്കുലേറ്റര്‍ മുതല്‍ എ ഐ.ടെക്‌നോളജി വരെയുള്ള വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം നല്‍കുകയാണ് ലക്ഷ്യമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കാഴ്ച്ച-ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന ശ്രീനിധി കേശവന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം ആഗസ്റ്റിലാണ് ട്രസ്റ്റ് രൂപീകരിച്ചത്.

താന്‍ ആര്‍ജിച്ച അറിവുകള്‍ തന്നെ പോലുള്ള മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീനിധി മുന്‍കൈയെടുത്ത് ട്രസ്റ്റ് രൂപീകരിച്ചത്.

സന്നദ്ധ സംഘടനയായ എണേബിള്‍ ഇന്ത്യയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

രാവിലെ 9 ന് ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ.എസ്.ജയമോഹന്‍ ഉദ്ഘാടനം ചെയ്യും.

സാങ്കേതിക സഹായക ഉപകരണങ്ങളുടെ ഉപയോഗത്തെക്കുറിച്ചാണ് ശില്‍പ്പശാലയില്‍ പരിശീലനം നല്‍കുക.

പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്ന കാഴ്ച-ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്.

ഫോണ്‍:7012687583.

വാര്‍ത്താ സമ്മേളനത്തില്‍ അതുല്‍ കൃഷ്ണ, ശ്രീനിധി കേശവന്‍, സി.എം.ഉണ്ണികൃഷ്ണന്‍, എം.പി.ലളിതാംബിക എന്നിവര്‍ പങ്കെടുത്തു.