തളിപ്പറമ്പ് നഗരസഭ ബാലസംഗമം
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ജനകീയസൂത്രണം 2024-25 ബാലസഭ-ബാലസംഗമം പദ്ധതി തൃച്ചംബരം യൂ പി സ്‌കൂളില്‍ നടന്നു.
വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് കൗണ്‍സിലര്‍ പി.വി.സുരേഷ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ പി.വി.വസന്തി, സി ഡി എസ് ചെയര്‍പേഴ്‌സന്‍ രാജി നന്ദകുമാര്‍ എന്നിവര്‍പ്രസംഗിച്ചു.
മെമ്പര്‍ സെക്രട്ടറി പ്രദീപ് കുമാര്‍ സ്വാഗതവും, പി.പി.കല്യാണി നന്ദിയും പറഞ്ഞു.
തുടര്‍ന്ന് എം.വി.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ വിഷയവതരണം നടത്തി.
ഏഴോം രുഗ്മ ടീമിന്റെ നടന്‍ പാട്ടും ചോദ്യാവലിയും നടന്നു.
ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികളുടെ ഫീഡ് ബാക്ക് പ്രസന്റെഷന്‍ നടന്നു.
സി ഡി എസ് മെമ്പര്‍മാര്‍, കുട്ടികള്‍, രക്ഷിതാക്കള്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.