മദ്യപിച്ച് ഓട്ടോറിക്ഷ ഓടിച്ചതിന് ഡ്രൈവറുടെ പേരില്‍ കേസ്.

തളിപ്പറമ്പ്: മദ്യപിച്ച് മനുഷ്യജീവന് അപകടം വരുത്തുന്നവിധത്തില്‍ ഓട്ടോറിക്ഷ ഓടിച്ച ഡ്രൈവറുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

കരിമ്പം തൈക്കണ്ടി വീട്ടില്‍ ടി.മോഹനന്‍(61)ന്റെ പേരിലാണ് കേസ്.

ഇന്നലെ(മെയ്-18) വൈകുന്നേരം 5.45 ന് മാന്തംകുണ്ട് പ്രിയങ്ക ബ്രെഡ് കമ്പനിക്ക്‌സമീപം വെച്ചാണ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ പോലീസ് ഇയാളെ പിടികൂടിയത്.

എസ്.ഐ കെ.എസ്.നിതിന്‍, ഗ്രെഡ് എസ്.ഐ വിജുമോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ വാഹനപരിശോധന നടത്തവെ

ചിറവക്കില്‍ നിന്ന് പട്ടുവം ഭാഗത്തേക്ക് കെ.എല്‍-59 ഡി-5170 ഓട്ടോ ഓടിച്ചുവന്ന മോഹനനെ ആല്‍ക്കോമീറ്റര്‍ പരിശോധന നടത്തിയപ്പോള്‍

93/100 എന്ന് അളവ് കാണിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു.

ഇയാള്‍ക്കെതിരെ കേസെടുത്തു.