കുറുമാത്തൂരില്‍ കുട്ടി ഡ്രൈവര്‍ പിടിയില്‍

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത കുട്ടി ഡ്രൈവര്‍ സ്‌ക്കൂട്ടര്‍ ഓടിച്ചതിന് കസ്റ്റോഡിയന്റെ പേരില്‍ പോലീസ് കേസെടുത്തു.

കെ.എല്‍-59 ടി-4651 സ്‌ക്കൂട്ടര്‍ സംരക്ഷകയായ വളക്കൈയിലെ റുബീനുടെ പേരിലാണ് കേസ്.

തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍ ഇന്ന് ഉച്ചക്ക് 12 നാണ് വാഹനപരിശോധനക്കിടയില്‍ കുറുമാത്തൂര്‍ സ്‌ക്കൂളിന് സമീപത്തുവെച്ചാണ് പൊക്കുണ്ട് ഭാഗത്തുനിന്നും ചൊറുക്കള ഭാഗത്തേക്ക് സ്‌ക്കൂട്ടര്‍ ഓടിച്ചുവന്ന കുട്ടിയെ പിടികൂടിയത്.

വാഹനത്തിന്റെ ആര്‍.സി.ഉടമ വിദേശത്തായതിനാലാണ് കസ്റ്റോഡിയനായ റുബീനയുടെ പേരില്‍ കേസെടുത്തത്.

സ്‌ക്കൂട്ടര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഈ കേസില്‍ 55,000 രൂപയാണ് പിഴയായി ഈടാക്കുക.