കോര്‍പറേറ്റ് ആശുപത്രികളിലേക്ക് പോകാതിരിക്കുക, അവര്‍ ചികില്‍സിച്ച് കൊല്ലും.

അനസ്തീഷ്യപിഴവ് മൂലം ഒന്നരവയസുകാരന്‍ മരണപ്പെട്ടത് ഞെട്ടിക്കുന്ന സംഭവമാണ്.

ഇതിന്റെ ഒന്നാംപ്രതി ആശുപത്രി അധികൃതരല്ല, അവിടേക്ക് പോകുന്നവരാണ്.

കേരളത്തില്‍ മികച്ച നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളിലാണ് കഴിവുള്ള ഡോക്ടര്‍മാരും മറ്റ് ജീവനക്കാരുമുള്ളത്.

എന്നാല്‍ ചെറിയ കാര്യത്തിന് പോലും ബേബി മെമ്മോറിയല്‍ പോലുള്ള കോര്‍പറേറ്റ് ആശുപത്രികളില്‍ പോയില്ലെങ്കില്‍ തൃപ്തിവരാത്ത മനസുള്ളവരാണ് ഇന്നത്തെ മലയാളികള്‍.

കുട്ടിയെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലോ, പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലോ കൊണ്ടുപോയിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു.

സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നത് രോഗിയാണെങ്കില്‍ കോര്‍പറേറ്റിന് മുന്നില്‍ അതൊരു ഉപകരണം മാത്രമാണ്.

ഉപതരണത്തിന്റെ കേടുപാടുകളാണ് അവിടെ റിപ്പേര്‍ ചെയ്യുന്നത്. അല്ലാതെ ചികില്‍സയല്ല.

പ്രത്യേകിച്ച് ബേബി മെമ്മോറിയല്‍, മിംസ് തുടങ്ങിയ ആശുപത്രികളിലേക്ക് പോകാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം എന്ന് അടിവരയിടുകയാണ് ഈ സംഭവം.

പ്രസവത്തിന് ഇന്ന് സ്വകാര്യ ആശുപത്രികളില്‍ 50,000 മുതല്‍ ഒരു ലക്ഷം വരെ ചെലവ് വരുമ്പോള്‍ അത് സര്‍ക്കാര്‍ ആശുപത്രികളിലാണെങ്കില്‍ 3000 രൂപയേ വരു.

ബി.പി.എല്‍ വിഭാഗമാണെങ്കില്‍ മുഴവന്‍ ചെലവുകളും സൗജന്യമാണ്.

ഈ സൗകര്യങ്ങള്‍ നിലവിലുള്ളപ്പോഴാണ് നാം കോര്‍പറേറ്റ് ആശുപത്രികളില്‍ പോയി മരണത്തിനിരയാവുന്നത്.

മരിച്ച ഒന്നരവയസുകാരന്‍ കുറച്ചുദിവസങ്ങള്‍ക്കകം പത്രമുഖങ്ങളില്‍ നിന്നും ചാനലുകളില്‍ നിന്നും അപ്രത്യക്ഷമാവും.

ആ അച്ഛനമ്മമാര്‍ക്കും ബന്ധുക്കള്‍ക്കും മാത്രം അവന്‍ ഒരു നോവായി ജീവിച്ചുകൊണ്ടിരിക്കും.

ലക്ഷങ്ങള്‍ അടിച്ചെടുക്കും, ഒപ്പം രോഗിയെ കൊല്ലുകയും ചെയ്യും എന്നതാണ് കോര്‍പറേറ്റ് ആശുപത്രികളുടെ രീതി.

അവിടേക്ക് പോകാതിരിക്കുക.