എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്ത്രീസുരക്ഷ പെന്‍ഷന്‍ പദ്ധതിയുടെ വെടിതീര്‍ന്നോ?

കണ്ണൂര്‍: എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്ത്രീസുരക്ഷ പെന്‍ഷന്‍ പദ്ധതിയുടെ വെടിതീര്‍ന്നോ?

പെന്‍ഷന്‍ ഇപ്പോള്‍ രണ്ടു മാസം കുടിശികയാണ്.

ബി.പി.എല്‍ കുടുംബങ്ങളിലെ മറ്റ് സാമൂഹ്യ പെന്‍ഷനുകള്‍ ഒന്നും വാങ്ങാത്ത 35 വയസിനും 60 വയസിനും ഇടയിലുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ വീതം അനുവദിക്കുന്നതാണ് പദ്ധതി.

ഇത് പ്രകാരം രണ്ട് മാസത്തെ പെന്‍ഷന്‍ ഇപ്പോള്‍ കുടിശികയാണ്.

എല്‍.ഡി.എഫ് സര്‍ക്കാറിന്റെ അവസാനകാലത്ത് നടപ്പിലാക്കിയ ക്ഷേമപദ്ധതി എന്ന നിലയില്‍ ഇനി ഈ പദ്ധതി തുടരുമോ എന്ന കാര്യത്തില്‍ ഒരു ഉറപ്പും കാണുന്നില്ല.

തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേനയാണ് സ്ത്രീസുരക്ഷ പെന്‍ഷന്‍ നല്‍കുന്നതെങ്കിലും പെന്‍ഷന്റെ അടുത്ത ഗഡു എപ്പോള് ലഭിക്കുമെന്നതിനെക്കുറിച്ച് അവര്‍ക്ക് യാതൊരു അറിവുമില്ല.