Skip to content
തളിപ്പറമ്പ്: മദ്യപാനം പെട്ടെന്ന് നിര്‍ത്തിയതിന്റെ മനോവിഷമം കാരണം തമിഴ്നാട് സ്വദേശിയായ ടൂവീലര്‍ മെക്കാനിക്ക് തൂങ്ങിമരിച്ചു.
മൈലാടുതുറൈ നാഗപട്ടണം പൊരുമ്പൂര് കുത്താളം താലൂക്കിലെ എ.കിളിയന്നൂര്‍ 68, റൈസ്മില്‍ തെരുവിലെ ഭുവനേന്ദ്രന് കതിരേശന്(36)ആണ് മരിച്ചത്.
ഇന്നലെ രാത്രി 7.45 നാണ് തളിപ്പറമ്പ് പുഴക്കുളങ്ങരയിലെ വാടകവീട്ടിലെ കിടപ്പുമുറിയിലെ സീലിംഗ്ഫാനില്‍ തൂങ്ങിമരിച്ചത്.
തോര്‍ത്തില്‍ ഒരു മുണ്ട് കൂടി കെട്ടിയാണ് തൂങ്ങിയത്. മൃതദേഹം പരിയാരത്തെ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
ഭുവനേന്ദ്രന് വര്‍ഷങ്ങളായി സയ്യിദ് നഗറില്‍ ടൂവീലര്‍ വര്‍ക്ക്ഷോപ്പ് നടത്തിവരികയാണ്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.