സര്‍ക്കാര്‍ അറിയിപ്പുകള്‍-പാര്‍ട്ട്-2 (11-1-2022)

പേ സ്ലിപ്/എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

 

ഐ പി ആര്‍ ഡി കണ്ണൂര്‍ മേഖലാ ഡെപ്യൂട്ടി ഡയറ്ടര്‍ ഓഫീസില്‍ നിലവില്‍ പെന്‍ഷന്‍ വിഹിതം അടച്ചുകൊണ്ടിരിക്കുന്നവര്‍ (നോണ്‍ ജേര്‍ണലിസ്റ്റ്, ജേര്‍ണലിസ്റ്റ്) നിലവില്‍ ബന്ധപ്പെട്ട സ്ഥാപനത്തില്‍ തുടരുന്നതിന്റെ തെളിവായി ഏറ്റവും ഒടുവിലത്തെ പേ സ്ലിപ് അല്ലെങ്കില്‍ എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് ജനുവരി 25നകം സമര്‍പ്പിക്കേണ്ടതാണെന്ന് കണ്ണൂര്‍ മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

 

ഫെസിലിറ്റേറ്റര്‍ നിയമനം

 

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള ചെറുപുഴ ഗ്രാമപഞ്ചായത്തിലെ കുണ്ടേരി കോളനിയില്‍ സാമൂഹ്യപഠനമുറിയിലേക്ക് ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി 14ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ സിവില്‍ സ്‌റ്റേഷന്‍ അഡീഷനല്‍ ബ്ലോക്കിലുള്ള ഐടിഡിപി ഓഫീസില്‍ നടത്തും. ബിഎഡ്, ടിടിസി, ഡിഎഡ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കണ്ണൂര്‍ ഐടിഡിപി ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0497 2700357.

താല്‍ക്കാലിക നിയമനം

 

ജില്ലാ ആശുപത്രിയില്‍ എച്ച്എംസി പദ്ധതി പ്രകാരം കരാറടിസ്ഥാനത്തില്‍ മെയില്‍ സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കുന്നു. അപേക്ഷകര്‍ വിമുക്ത ഭടന്‍മാരായിരിക്കണം. ഉയര്‍ന്ന പ്രായപരിധി 50 വയസ്. താല്‍പര്യമുള്ളവര്‍ ജനുവരി 17ന് രാവിലെ 10.30ന് മുമ്പ് യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം കൂടിക്കാഴ്ചക്കായി ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ മുമ്പാകെ ഹാജരാകണം.

 

വിചാരണ മാറ്റി

 

ജനുവരി 12 ബുധന്‍ കലക്ടറേറ്റില്‍ വിചാരണ നടത്താനിരുന്ന കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകള്‍ ജനുവരി 27ന് രാവിലെ 11 മണിയിലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

 

വൈദ്യുതി മുടങ്ങും

 

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബി എഡ് കോളേജ്, കെ ടി ഡി സി, ധര്‍മ്മശാല, ബക്കളം ടൗണ്‍, താഴെ ബക്കളം, കൃഷ്ണ റസിഡന്‍സി, ആയുര്‍വേദ കോളേജ് ഹോസ്റ്റല്‍, ബക്കളം പെട്രോള്‍ പമ്പ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 12 ബുധന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ ഭാരത് മെഷീന്‍, പി വി ആര്‍ കോംപ്ലക്‌സ്, പി എം ജെ, കുളപ്പുറം, വായനശാല, ഈസ്റ്റ്, മാസ്‌ക്കോട്, ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റ്, ആന്റോസ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 12 ബുധന്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും. പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മാവിച്ചേരി, ചാപ്പന്‍മുക്ക്, മണിയന്‍ റോഡ്, കോറോം നോര്‍ത്ത്, കായിക്കാന്താടം, വ്യവസായ എസ്‌റേററ്റ് എന്നീ ഭാഗങ്ങളില്‍ ജനുവരി 12 ബുധന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന കീരിയാട് ബുഷ്‌റ കമ്പനി പരിസരം, കൊല്ലറത്തിക്കല്‍ താഴെ ഭാഗം, പി.സി പ്ലൈവുഡ് പരിസരം എന്നിവിടങ്ങളില്‍ ജനുവരി 12 ബുധന്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
തലശ്ശേരി സൗത്ത് കെഎസ്ഇബി സെക്ഷനില്‍ വടക്കുമ്പാട്, ഇല്ലിക്കുന്ന്1, ഇല്ലിക്കുന്ന്2 ,ആര്‍കെ ലൈന്‍, എന്‍ടിടിഎഫ്,
ചിറക്കക്കാവ്, എരഞ്ഞോളി പാലം, ചിറക്കര, െ്രെബറ്, കെടിപി മുക്ക്, എന്‍ജിനീയറിങ് കോളേജ്, മലാല്‍, വെള്ളപ്പൊയില്‍ ദാസ് ക്വാര്‍ട്ടേഴ്‌സ്, കാരായിമുക്ക് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് ആറു മണിവരെ വൈദ്യുതി ഉണ്ടായിരിക്കുന്നതല്ല

സി.ഡിറ്റില്‍ സ്‌കാനിങ് അസിസ്റ്റന്റ് താത്കാലിക പാനല്‍

സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് ഏറ്റെടുത്തു നടപ്പാക്കി വരുന്ന ഡിജിറ്റൈസേഷന്‍ പ്രോജക്ടുകളുടെ സ്‌കാനിംഗ് ജോലികള്‍ നിര്‍വ്വഹിക്കുന്നതിന് നിശ്ചിത യോഗ്യത ഉള്ളവരെ ജില്ലാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി പരിഗണിക്കുന്നതിനായി സ്‌കാനിങ് അസിസ്റ്റന്റുമാരുടെ പാനല്‍ തയ്യാറാക്കുന്നു. അപേക്ഷകര്‍ പത്താം ക്ലാസ് വിജയിച്ചിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. പകല്‍, രാത്രി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ തയ്യാറുള്ളവര്‍ക്കു മുന്‍ഗണന. പൂര്‍ത്തീകരിക്കുന്ന ജോലിക്ക് അനുസൃതമായായിരിക്കും പ്രതിഫലം. താത്പര്യമുള്ളവര്‍ സിഡിറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ ംംം.രറശ.േീൃഴ ല്‍ ജനുവരി 17ന് വൈകീട്ട് അഞ്ചിനകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് ബയോഡാറ്റയും യോഗ്യതകള്‍ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റും അപ്ലോഡ് ചെയ്യണം.

ഓണ്‍ലൈന്‍ ലേലം

കെ എ പി നാലാം ബറ്റാലിയനില്‍ സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ ഡിപ്പാര്‍ട്ട്‌മെന്റ് വാഹനങ്ങള്‍https://www.mstcecommerce.com/ / വെബ്‌സൈറ്റ് മുഖേന ജനുവരി 19ന് രാവിലെ 11 മണി മുതല്‍ വൈകിട്ട് 3.30 വരെയുള്ള സമയത്ത് ഓണ്‍ലൈന്‍ ലേലം ചെയ്യും. താല്‍പര്യമുള്ളവര്‍ക്ക് വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 0497 2781316.

തേക്ക് മരം ലേലം

കണ്ണൂര്‍ ഗവ.ഐ ടി ഐ കോമ്പൗണ്ടിലുള്ള തേക്ക് മരം ജനുവരി 24ന് വൈകിട്ട് മൂന്ന് മണിക്ക് ഐ ടി ഐ പരിസരത്ത് ലേലം ചെയ്യും. ഫോണ്‍: 0497 2835183.

ലേലം

കണ്ണൂര്‍ ഗവ. ഐ ടി ഐയിലെ ഉപയോഗശൂന്യമായ വിവിധ സാധനസാമഗ്രികള്‍ ജനുവരി 25ന് വൈകിട്ട് മൂന്ന് മണിക്ക് ഐ ടി ഐ പരിസരത്ത് ലേലം ചെയ്യും. ഫോണ്‍: 0497 2835183.