നല്ല ഒന്നാന്തരം സര്‍ക്കാര്‍ തേക്കും മറ്റ് മരങ്ങളും വില്‍പ്പനക്ക്-ഇ-ലേലത്തില്‍ പങ്കെടുക്കാം.
ഒന്നാം തരം സര്‍ക്കാര്‍ തേക്ക്മരങ്ങള്‍-ഇപ്പോള്‍ തന്നെ വിളിച്ചോളൂ-8547602862, 8547602863.
കാസര്‍ഗോഡ്: കേരള വനം വകുപ്പിന്റെ കീഴില്‍ കാസര്‍ഗോഡ് പരപ്പ ഗവണ്മെന്റ് ടിമ്പര്‍ ഡിപ്പോയില്‍ 2023 ജൂണ്‍ മാസത്തെ തടി ലേല വില്‍പ്പന ജൂണ്‍ 7 നും 22 നും നടക്കും.

കാസര്‍ഗോഡ് ഫോറസ്റ്റ്‌റേഞ്ചിലെ പരപ്പയില്‍ 1958 വര്‍ഷത്തെ തേക്ക് തോട്ടത്തിലെ ഗുണമേന്‍മയേറിയ വിവിധ ക്ലാസ്സുകളില്‍പ്പെട്ട തേക്ക്, ഇരുള്‍, മരുത്, കരിമരുത്, പൂവം, കുന്നിവാക, കമ്പകം എന്നീ തടികളുടെ വില്പനയാണ് നടക്കുന്നത്.
ഓണ്‍ലൈന്‍ വഴി നടത്തുന്ന തടിലേലത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് www.mstcecommerce.com എന്ന വെബ് സൈറ്റ് വഴി രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.
കൂടാതെ പരപ്പ ഗവ: ടിമ്പര്‍ ഡിപ്പോയില്‍ വെച്ചും രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.
രജിസ്‌ട്രേഷന്‍ നടത്താന്‍ ആഗ്രഹിക്കുന്ന കച്ചവട സ്ഥാപനങ്ങളും, സ്വന്തം ആവശ്യത്തിന് തടികള്‍ എടുക്കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തികളും താഴെ പറയുന്ന രേഖകള്‍ സഹിതം എത്തിച്ചേരാവുന്നതാണ്.
1. പാന്‍ കാര്‍ഡ്,
2.ദേശാസാല്‍കൃത ബാങ്ക് പാസ്സ് ബുക്ക്
3. ആധാര്‍ കാര്‍ഡ് /തിരിച്ചറിയല്‍ കാര്‍ഡ്
4. ഇ-മെയില്‍ അഡ്രസ്സ്
5. ജി എസ് ടി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (കച്ചവടക്കാര്‍ മാത്രം ).
ഇ-ലേലത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യുന്നതിനും താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. 8547602862, 8547602863.
