സര്‍ക്കാര്‍ അറിയിപ്പുകള്‍-(28-1-2022)
ആറളം ഫാം നവീകരണ പദ്ധതി: ആദ്യഘട്ട പൂര്‍ത്തീകരണ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു-
ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 14.56 കോടി രൂപയുടെ ആറളം ഫാം നവീകരണ പദ്ധതിയുടെ ആദ്യഘട്ട പൂര്‍ത്തീകരണ റിപ്പോര്‍ട്ട് ആറളം ഫാമിങ് കോര്‍പ്പറേഷന്‍ ചെയര്‍മാനും ജില്ലാ കളക്ടറുമായ എസ്. ചന്ദ്രശേഖര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന് കൈമാറി പ്രകാശനം ചെയ്തു.
മസ്റ്ററിങ് നടത്തണം
2019 ഡിസംബര്‍ 31 വരെയുള്ള സാമൂഹ്യ സുരക്ഷ/ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിങ് ചെയ്തിട്ടില്ലാത്ത പെന്‍ഷന് അര്‍ഹതയുള്ളവര്‍ക്ക് ഫെബ്രുവരി ഒന്ന് മുതല്‍ 20 വരെയുള്ള തീയതികളില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിങ് ചെയ്യാവുന്നതാണെന്ന് കേരള ബില്‍ഡിങ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍സ് വര്‍ക്കേഴ്‌സ് ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കിടപ്പ് രോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഹോം മസ്റ്ററിങ് പ്രയോജനപ്പെടുത്താം. മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ക്ക് അവര്‍ അംഗങ്ങളായ ക്ഷേമനിധി ബോര്‍ഡുകള്‍ മുഖേന ഫെബ്രുവരി 28 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കാം.
റിസര്‍ച്ച് നഴ്‌സ് നിയമനം
തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബയോടെക്‌നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് കൗണ്‍സിലിന്റെ (ബിറാക്) സഹായത്തോടെ നടത്തുന്ന താല്‍ക്കാലിക ഗവേഷണ പ്രൊജക്ടിലേക്ക് റിസര്‍ച്ച് നഴ്‌സിനെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ ഫെബ്രുവരി 10് മുമ്പായി ഓണ്‍ ലൈനായി അപേക്ഷിക്കണം. ഫോണ്‍: 0490 2399249. വെബ് സൈറ്റ്: www.mcc.kerala.gov.in
ഗതാഗതം നിരോധിച്ചു
കണ്ണൂര്‍-കൂത്തുപറമ്പ് റോഡിലെ മൂന്നാംപാലം ചെയിനേജ് 7/450ല്‍ പുതിയ പാലം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള പാലം ജനുവരി 31ന് പൊളിച്ചുമാറ്റുന്നതിനാല്‍ ഇതുവഴി ഗതാഗതം നിരോധിച്ചു. ജനുവരി 31 മുതല്‍ കണ്ണൂര്‍ കൂത്തുപറമ്പ് വഴി വരുന്ന വാഹനങ്ങള്‍ പാലത്തിനോട് ചേര്‍ന്ന് നിര്‍മ്മിച്ച ഡൈവേര്‍ഷന്‍ റോഡ് വഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പ്രൊജക്ട് അസിസ്റ്റന്റ് നിയമനം
ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ച് കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളിലേക്ക് മാര്‍ച്ച് 31 വരെ ദിവസവേതനാടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തിലുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: കൊമേഴ്‌സ്യല്‍ പ്രാക്ടീസിലോ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റിലോ ഉള്ള മൂന്ന് വര്‍ഷ ഡിപ്ലോമ അല്ലെങ്കില്‍ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിസിഎ/പിജിഡിസിഎ. പ്രായം 1830നും ഇടയില്‍. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി നാലിന് രാവിലെ 11 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2871101.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കണ്ണൂര്‍ ഗവ.ഐടിഐയില്‍ ടെക്‌നീഷ്യന്‍ മെക്കാട്രോണിക്‌സ് ട്രേഡിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ടെക്‌നീഷ്യന്‍ മെക്കാട്രോണിക്‌സ് ട്രേഡിലെ എന്‍ടിസി/എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാട്രോണിക് ്‌സ്/മെക്കാനിക്കല്‍/ഇന്‍സ്ട്രുമെന്റേഷന്‍/ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ/ഡിഗ്രി രണ്ട് അല്ലെങ്കില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യരായവര്‍ ജനുവരി 31ന് രാവിലെ 10.30ന് വിദ്യാഭ്യസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം കൂടിക്കാഴ്ചയ്ക്കായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 0497 2835183.
ആറളം: അദാലത്ത് മാറ്റി
ജനുവരി 29 ശനിയാഴ്ച ആറളം പുനരധിവാസ മേഖലയില്‍ ജില്ലാ കലക്ടര്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അദാലത്ത് കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റിയതായി ഐടിഡി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2700357.
അയ്യങ്കാളി സ്‌കോളര്‍ഷിപ്പ്: മത്സര പരീക്ഷക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പാക്കി വരുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ഡവലപ്‌മെന്റ് സ്‌കീം പ്രകാരമുള്ള 202223 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് ഈ അധ്യയന വര്‍ഷം നാലാം ക്ലാസില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി മത്സര പരീക്ഷ നടത്തുന്നു. കുടുംബ വാര്‍ഷിക വരുമാനം 50,000 രൂപയില്‍ കവിയാത്ത വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം, സമുദായം, കുടുംബവാര്‍ഷിക വരുമാനം, പഠിക്കുന്ന ക്ലാസ്, സ്‌കൂളിന്റെ പേര് തുടങ്ങിയ വിവരങ്ങളടങ്ങിയ അപേക്ഷ സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തല്‍ സഹിതം ഫെബ്രുവരി 21നകം ബന്ധപ്പെട്ട എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ഐടിഡിപി ഓഫീസിലോ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700357.
വൈദ്യുതി മുടങ്ങും
പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കോറോം മുണ്ടവളപ്പ്, വില്ലേജ് ഓഫീസ്, ഇരൂര്‍, മുച്ചിലോട്ട്, സെന്‍ട്രല്‍, കള്ള് ഷാപ്പ് എന്നീ ഭാഗങ്ങളില്‍ ജനുവരി 29 ശനി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ റിലയന്‍സ് ഗോള്‍ഡന്‍ റോക്ക്, ശ്രീനിവാസ് തോട്ടട, തോട്ടട ടൗണ്‍, നിഷ റോഡ്, മനോരമ, ചാല 12കണ്ടി, എ വണ്‍ റോഡ്, ടൊയോട്ട എന്നീ ഭാഗങ്ങളില്‍ ജനുവരി 29 ശനി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനിലെ വളപട്ടണം ഹൈസ്‌കൂള്‍ പരിസരം, സ്‌റ്റേഷന്‍ റോഡ്, പഞ്ചായത്ത് ഓഫീസ് പരിസരം എന്നീ ഭാഗങ്ങളില്‍ ജനുവരി 29 ശനി രാവിലെ ഒമ്പത് മുതല്‍ 11 മണി വരെയും വളപട്ടണം മിനി ഇന്‍ഡസ്ട്രീസ്, ഫെറി റോഡ്, മാര്‍ക്കറ്റ് റോഡ്, വളപട്ടണം പാലത്തിന് താഴെ ഭാഗം എന്നീ ഭാഗങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും പനങ്കാവ്, പനങ്കാവ് കുളം, നീരൊഴുക്കുംചാല്‍, പുതിയതെരു മാര്‍ക്കറ്റ് എന്നീ ഭാഗങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ കോയിപ്ര ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 29 ശനി രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ അണ്ണാക്കൊട്ടന്‍ചാല്‍, കാഞ്ഞിരോട് തെരു, കാഞ്ഞിരോട് ദിനേശ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 29 ശനി രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് ഒരു മണി വരെയും വീനസ് ക്ലബ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും കമാല്‍ പീടിക ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും സ്വദേശി, ശിവശക്തി, മുണ്ടേരി പഞ്ചായത്ത് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും കടാങ്കോട് ട്രാന്‍സ്‌ഫോര്‍മര്‍ രാവിലെ എട്ട് മുതല്‍ 11 മണി വരെയും ചാലില്‍മെട്ട ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പെരുമാച്ചേരി, സിആര്‍സി പെരുമാച്ചേരി, പാടിയില്‍, കാവുംചാല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 29 ശനി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെയും നെടുവാട്ട്, നെടുവാട്ട് പള്ളി, എ പി സ്‌റ്റോര്‍ കണ്ണാടിപ്പറമ്പ്, കണ്ണാടിപ്പറമ്പ് തെരു എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും അഭിലാഷ് ക്രഷര്‍, ഉണ്ണിലാട്ട്, എസ് എ വുഡ്, നാഷണല്‍ സോമില്‍, നാഷണല്‍ സ്‌റ്റോണ്‍ ക്രഷര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് ആറ് മണി വരെയും വൈദ്യുതി മുടങ്ങും. അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മൂന്നുനിരത്ത് മുതല്‍ ഗ്രാമീണ വായനശാല വരെയും മൂന്നുനിരത്ത് മുതല്‍ എ കെ ജി മന്ദിരം വരെയും ജനുവരി 29 ശനി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പ്രൊജക്ട് അസിസ്റ്റന്റ്: വാക് ഇന്‍ ഇന്റര്‍വ്യൂ 31ന്
കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിേലക്ക് ജനുവരി 19ന് നടത്താനിരുന്ന വാക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി 31 തിങ്കള്‍ രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്തില്‍ നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാല അംഗീകരിച്ച ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആണ് യോഗ്യത. പ്രായപരിധി 2021 ജനുവരി ഒന്നിന് 18നും 30നും ഇടയില്‍. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് അനുവദിക്കും. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍: 0497 2700205.
പാലക്കാട് മെഡിക്കല്‍ കോളേജില്‍ ഡയറക്ടര്‍: അപേക്ഷാ തീയതി നീട്ടി
പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ (ഐഐഎംഎസ്) ഡയറക്ടര്‍ തസ്തികയില്‍ നിയമനത്തിനായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍, എംബിബിഎസ്, മെഡിക്കല്‍ പി.ജിയുള്ള 15 വര്‍ഷത്തില്‍ കുറയാത്ത മെഡിക്കല്‍ കോളേജ് അധ്യാപന പരിചയമുള്ളവര്‍, ഗവ. സര്‍വീസില്‍ കുറഞ്ഞത് 15 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളതും എംബിബിഎസ് ഡിഗ്രിയുള്ളതുമായ മാനേജ്‌മെന്റ് വിദഗ്ധര്‍ എന്നിവരില്‍ നിന്ന് അന്യത്ര സേവന വ്യവസ്ഥയിലോ കരാര്‍ വ്യവസ്ഥയിലോ നിയമനം നടത്തുന്നതിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി രണ്ടുവരെ നീട്ടി. നിശ്ചിത യോഗ്യതയുള്ളവര്‍ ുൃഹലെര്യ.രെററ@സലൃമഹമ.ഴീ്.ശി ലോ സെക്രട്ടറി, പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം695 001 എന്ന വിലാസത്തില്‍ നേരിട്ടോ ഫെബ്രുവരി രണ്ടിന് വൈകിട്ട് അഞ്ചിനു മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍വിവരങ്ങളും അപേക്ഷാഫോമും www.gmcpalakkad.in ല്‍ ലഭിക്കും.
എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മട്ടന്നൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ജനുവരി 31 തിങ്കള്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് രണ്ട് വരെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തുന്നു. രജിസ്‌ട്രേഷന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഇമെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ എന്നിവ ഉണ്ടായിരിക്കണം. ആധാര്‍/വോട്ടേഴ്‌സ് ഐഡി/പാസ്‌പോര്‍ട്ട്/പാന്‍കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും സഹിതം ഹാജരാകണം. പ്രായം 50 വയസില്‍ കുറവായിരിക്കണം. താല്‍പര്യമുള്ളവര്‍ക്ക് എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്‌ട്രേഷന്‍ ചെയ്ത് തുടര്‍ന്ന് നടക്കുന്ന എല്ലാ ഇന്റര്‍വ്യൂവിനും പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.