സര്‍ക്കാര്‍ അറിയിപ്പുകള്-18-1-2022
സമന്വയ’ സൗജന്യ മത്സര പരീക്ഷാ പരിശീലനം ഉദ്ഘാടനം നാളെ

ജില്ലാ ഭരണകൂടത്തിന്റെയും പട്ടികവര്‍ഗ വികസനവകുപ്പിന്റെയും സഹകരണത്തോടുകൂടി എംപ്ലോയ്മെന്റ് വകുപ്പ് സംഘടിപ്പിക്കുന്ന പട്ടികജാതി പട്ടികവര്‍ഗ ഉദ്യോഗാര്ഥികള്ക്കുമാത്രമായുള്ള സൗജന്യ മത്സരപരീക്ഷാ പരിശീലന പദ്ധതിയായ ‘സമന്വയ’യുടെ ഉദ്ഘാടനം ജനുവരി 19 ബുധനാഴ്ച നടക്കും. വൈകിട്ട് നാല് മണിക്ക് തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ നിര്‍വഹിക്കും. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും. തലശ്ശേരി സബ് കലക്ടര്‍ അനുകുമാരി വിശിഷ്ടാതിഥിയാകും.
ജില്ലാതല യൂത്ത് കണ്വെന്ഷന് ബുധനാഴ്ച
ജില്ലാതല യൂത്ത് കണ്‍വെന്‍ഷനും, ദേശീയ യുവജന വാരാചരണത്തിന്റെ സമാപന ചടങ്ങും ജനുവരി 19 ന് രാവിലെ 10 മണിക്ക് ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. രാമചന്ദ്രന് കടന്നപ്പള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ മുഖ്യാതിഥിയാകും.
ലെവല്‍ക്രോസ് അടച്ചിടും
പള്ളിച്ചാല്‍ കാവിന്‍മുനമ്പ് റോഡിലെ കണ്ണപുരം പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള 254ാം നമ്പര്‍ ലെവല്‍ക്രോസ് ജനുവരി 19 ബുധന്‍ രാവിലെ എട്ട് മണി മുതല്‍ 20ന് വൈകിട്ട് എട്ട് വരെയും കൊവ്വപ്പുറം കുന്നനങ്ങാട് റോഡിലെ കണ്ണപുരം പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള 255ാം നമ്പര്‍ ലെവല്‍ക്രോസ് ജനുവരി 21ന് രാവിലെ എട്ട് മണി മുതല്‍ 22ന് വൈകിട്ട് എട്ട് വരെയും അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.
പട്ടയകേസുകളുടെ വിചാരണ മാറ്റി
ജനുവരി 19, 27 തീയതികളില്‍ കലക്ടറേറ്റില്‍ നടത്താനിരുന്ന കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയകേസുകളുടെ വിചാരണ യഥാക്രമം ഫെബ്രുവരി 10, 17 തീയതികളില്‍ രാവിലെ 11 മണിയിലേക്ക് മാറ്റിയതായി എല്‍ ആര് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
അക്കൗണ്ടിങ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ ജില്ലയിലെ തളിപ്പറമ്പ് നോളജ് സെന്ററില്‍ ആരംഭിക്കുന്ന കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് (മൂന്ന് മാസം), ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിങ് (ആറ് മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ അക്കൗണ്ടിങ് (ഏഴ് മാസം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് വിത്ത് ഇന്ത്യന്‍ ആന്റ് ഫോറിന് അക്കൗണ്ടിങ് (എട്ട് മാസം) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്എസ്എല്‍സി/പ്ലസ്ടു/ഡിഗ്രി/പിജി. താല്പര്യമുള്ളവര് തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ്സ്റ്റാന്റ് കോംപ്ലക്സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0460 2205474, 9072592458.
ജില്ലാ വികസന സമിതി യോഗം
ജില്ലാ വികസന സമിതി യോഗം ജനുവരി 29ന് രാവിലെ 11 മണിക്ക് ഓണ്‍ലൈനായി ചേരും.
പ്രൊജക്ട് അസിസ്റ്റന്റ്; ഇന്റര്‍വ്യൂ 24ന്
പതിനഞ്ചാം ധനകാര്യ കമ്മീഷന് ഗ്രാന്റ് പദ്ധതികളുമായി ബന്ധപ്പെട്ട് ഇരിട്ടി ബ്ലോക്ക് പഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ്, ബിരുദവും ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ അല്ലെങ്കില്‍ ബിരുദവും പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയാണ് യോഗ്യത. പ്രായം 18നും 30നും ഇടയില്‍. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 24ന് വൈകിട്ട് മൂന്ന് മണിക്ക് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 0490 2491240.
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് സ്റ്റാറ്റസ് റിപ്പോര്‍ട്ട്, വികസന രേഖ തയ്യാറാക്കുന്നതിനായി ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. ഡിസിഎ/പിജിഡിസിഎ, മലയാളം ടൈപ്പ്റൈറ്റിങ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി 24ന് വൈകിട്ട് മൂന്ന് മണിക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0490 2491240.
ഐഎച്ച്ആര്‍ഡി 2010/2011 സ്കീമില്‍ നടത്തിയകോഴ്സുകളുടെ മേഴ്സി ചാന്‍സ് പരീക്ഷ
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ 20102011 സ്കീമില്‍ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നീ കോഴ്സുകളുടെ മേഴ്സി ചാന്‍സ് പരീക്ഷകള്‍ മാര്‍ച്ചില്‍ നടത്തും. വിദ്യാര്‍ഥികള്‍ക്ക്, പഠിച്ചിരുന്ന സെന്ററുകളില്‍ പിഴ കൂടാതെ ഫെബ്രുവരി ഒന്ന് വരെയും 100 രൂപ പിഴയോടുകൂടി എട്ട് വരെയും പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാം. ടൈംടേബിള്‍ ഫെബ്രുവരി രണ്ടാം വാരം പ്രസിദ്ധീകരിക്കും. രജിസ്ട്രേഷനുള്ള അപേക്ഷാഫോറം സെന്ററില്‍ ലഭിക്കും. വിശദവിവരങ്ങള്‍ക്ക്www.ihrd.ac.in സന്ദര്‍ശിക്കുക.
കാഷ്വല്‍ സ്വീപ്പര്‍ നിയമനം
ഇരിട്ടി ബ്ലോക്ക് പഞ്ചായത്തില്‍ കാഷ്വല്‍ സ്വീപ്പറെ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി 27ന് രാവിലെ 11 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടത്തും. താല്പര്യമുള്ള ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കുടുംബശ്രീ അംഗങ്ങള്‍ ബയോഡാറ്റ സഹിതം അപേക്ഷിക്കണം.
ദര്‍ഘാസ്
കണ്ണൂര്‍ എഞ്ചിനീയറിങ് കോളേജിലെ പുതിയ ലാബ് ബ്ലോക്കിന്റെ കമ്പ്യൂട്ടര്‍ ലാബിലെ ഫാള്‍സ് സീലിങ് വര്‍ക്ക് ചെയ്യുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ജനുവരി 28ന് വൈകിട്ട് നാല് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.
റാങ്ക് പട്ടിക റദ്ദായി
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയയര് ലാംഗ്വേജ് ടീച്ചര്‍ (അറബിക്ക്) യുപിഎസ് തസ്തികയുടെ (532/2013) തെരഞ്ഞെടുപ്പിനായി 2018 ഡിസംബര്‍ 11ന് നിലവില്‍ വന്ന റാങ്ക് പട്ടിക (889/2018/എസ്എസ്വി) യുടെ കാലാവധി 2021 ഡിസംബര്‍ 10ന് പൂര്‍ത്തിയായതിനാല്‍ റാങ്ക് പക്കിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.
വൈദ്യുതി മുടങ്ങും
പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ തായിനേരി പള്ളി ഹാജി, കൊയാക്സില്‍ സ്റ്റേഷന് പരിസരം, ഉളിയം, ഐഎസ്ഡി റോഡ് എന്നീ ഭാഗങ്ങളില്‍ ജനുവരി 19 ബുധന്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാഞ്ഞങ്ങാട്ട് പള്ളി, നടാല്‍ വായനശാല, നടാല്‍ കള്ള്ഷാപ്പ്, ദേവകി ടിമ്പര്‍, വിജയ ടിമ്പര്‍, ബ്ലോക്ക് ഓഫീസ് പരിസരം എന്നീ ഭാഗങ്ങളില്‍ ജനുവരി 19 ബുധന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനിലെ മൂപ്പന് പാറ, മമത, ഹൈവേ ജംഗ്ഷന്, ചിറക്കല്‍ സൊസൈറ്റി പരിസരം, കെ സി പെട്രോള്‍ പമ്പ് പരിസരം, കളരിവാതുക്കല്‍ ടോള്‍ ബൂത്ത്, വളപട്ടണം പാലം, കടവ് എന്നീ ഭാഗങ്ങളില്‍ ജനുവരി 19 ബുധന്‍ രാവിലെ ഒമ്പത് മുതല്‍ 11 മണി വരെയും, മന്ന, ഷാലിമാര്‍, ആന്ത്രാ കോളനി, കെഎസ്ഇബി ഓഫീസ് പരിസരം എന്നീ ഭാഗങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും. ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കണ്ണന്‍ചാല്‍, സിഎച്ച്എം, കെ എസ് ഡിസ്റ്റലറി, വാരം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജനുവരി 19 ബുധന്‍ രാവിലെ ഏഴ് മുതല്‍ 11 മണി വരെയും ഐഎംടി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ 12 മണി വരെയും ചതുരക്കിണര്‍, മറിയം ടവര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12 മുതല്‍ രണ്ട് മണി വരെയും പുറത്തീല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
മിനിമം വേതനം തെളിവെടുപ്പ് യോഗം 21 ന്
ടിംബര്‍ ആന്റ് പ്ലൈവുഡ് വ്യവസായ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള മിനിമം വേതനം ഉപദേശക സമിതിയുടെ തെളിവെടുപ്പ് യോഗം ജനുവരി 21 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ജില്ലയിലെ ബന്ധപ്പെട്ട തൊഴിലാളി തൊഴിലുടമാ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.ഫോണ്‍: 0497 2700353.
ഗ്ലൂക്കോമീറ്ററിന് അപേക്ഷിക്കാം
ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട പ്രമേഹരോഗികള്‍ക്ക് ഗ്ലൂക്കോമീറ്റര്‍ നല്കുന്ന വയോമധുരം പദ്ധതി വഴി ഗ്ലൂക്കോമീറ്ററുകള്‍ ലഭിക്കുന്നതിന് 65 വയസിന് മുകളില്‍ പ്രായമുള്ള വയോജനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച നിശ്ചിത അപേക്ഷ (ഡോക്ടറുടെ സാക്ഷ്യപത്രം സഹിതം), ബിപിഎല്‍ ആണെന്ന് തെളിയിക്കുന്നതിന് റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് , ആധാര്‍ കോപ്പി എന്നീ രേഖകള്‍ സഹിതം ജനുവരി 23നകം സിവില്‍ സ്റ്റേഷന് എഫ് ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ഗ്ലൂക്കോമീറ്റര്‍ ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷാഫോറം www.sjd.kerala.gov.in
എന്ന സൈറ്റില്‍ ലഭിക്കും. ഫോണ്‍: 8281999015.
ഹൗസ് ബോട്ട് ഓപ്പറേറ്റര്‍മാരുടെ യോഗം 24ന്
ജില്ലയിലെ ഹൗസ് ബോട്ട് ഓപ്പറേറ്റര്‍മാരുടെ യോഗം ജനുവരി 24ന് ഉച്ചക്ക് രണ്ട് മണിക്ക് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ ഓഫീസില്‍ നടത്തും. ജില്ലയിലെ മുഴുവന്‍ ഹൗസ് ബോട്ട് ഓപ്പറേറ്റര്‍മാരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ഡി ടി പി സി സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0497 2706336.
