സര്‍ക്കാര്‍ അറിയിപ്പുകള്‍-(22-1-2022)-
സൈനിക ക്ഷേമ ഓഫീസിലെ ഇന്റര്‍വ്യു മാറ്റി
ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ എല്ലാ ജീവനക്കാര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചതിനാല്‍ ഓഫീസ് താല്‍ക്കാലികമായി അടച്ചു. ഇതേത്തുടര്‍ന്ന് ജനുവരി 24ന് നടത്താനിരുന്ന ഇന്റര്‍വ്യു മാറ്റിയതായി ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
മാടായി ഗവ.ഐടിഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവുണ്ട്. സിവില്‍ എഞ്ചിനീയറിങ് ബിടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ എന്‍ടിസി/എന്‍എസിയും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും ആണ് യോഗ്യത. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജനുവരി 27ന് രാവിലെ 10.30 ന് മാടായി ഐടിഐ പ്രിന്‍സിപ്പല്‍ മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം. മണിക്കൂറിന് 240 രൂപ നിരക്കില്‍ പ്രതിമാസം പരമാവധി 24000 രൂപ പ്രതിഫലം നല്‍കും. ഫോണ്‍: 04972876988, 9447685775.
സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കലാകായികശാസ്ത്ര രംഗത്ത് സംസ്ഥാന തലത്തിലും സര്‍വ്വകലാശാല തലത്തിലും മികവ് തെളിയിച്ച കേരള അബ്കാരി ക്ഷേമനിധി അംഗ തൊഴിലാളികളുടെ മക്കള്‍ക്കുളള 202021 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 11 വരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04952768094.
പ്രൊജക്ട് അസിസ്റ്റന്റ് നിയമനം
പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് വിനിയോഗിച്ചുള്ള പ്രവൃത്തികളുടെ ജിയോടാഗിങ് നടത്തുന്നതിനും ഇ ഗ്രാം സ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനും സെക്രട്ടറിയെ സഹായിക്കുന്നതിനുമായി പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് എസ് സി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം അല്ലെങ്കില്‍ കേളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുളള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പി.ജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി 2022 ജനുവരി ഒന്നിന് 18നും 33നും ഇടയില്‍. ഫെബ്രുവരി അഞ്ചിനകം ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതുള്ള അപേക്ഷ സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പേരാവൂര്‍ എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0490 2444416, 2444116.
വെബിനാര്‍ 25-ന്
വ്യവസായ വാണിജ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റിയൂട്ടായ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് കയറ്റിറക്കുമതി മേഖലയിലെ സംരംഭകര്‍ക്കുള്ള സംശയങ്ങളും ആശങ്കകളും പങ്കുവെക്കുന്നതിനായി ജനുവരി 25ന് വെബിനാര്‍ സംഘടിപ്പിക്കുന്നു. ഓണ്‍ലൈനായി നടത്തുന്ന വെബിനാറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ www.kied.info മുഖേന രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 7012376994, 7907121928.
ക്വട്ടേഷന്‍
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലേക്ക് റാസ്പ്‌ബെറി പൈ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 28ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. കോളേജിലെ വാല്വേഷന്‍ ക്യാമ്പിലേക്ക് ഫാബ്രിക്കേറ്റഡ് ഷെല്‍ഫുകളുടെ നിര്‍മാണ പ്രവൃത്തിക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 28ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷഇ സ്വീകരിക്കും. ഫോണ്‍: 0497 2780226.
സിറ്റി റോഡ് റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി ഹിയറിങ്
കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ ഭാഗമായി വളപട്ടണം മന്ന ജംഗ്ഷന്‍ മുതല്‍ ചാല ന്യൂ ബൈപാസ് ജംഗ്ഷന്‍ വരെയുള്ള റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കരട് പുനരധിവാസപുനസ്ഥാപന പാക്കേജ് അന്തിമമാക്കാനായി കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ജനുവരി 31 മുതല്‍ നടത്താനിരുന്ന പബ്ലിക്ക് ഹിയറിങ് കൊവിഡ് തീവ്രതമൂലം പുനക്രമീകരിച്ചു. ജനുവരി 31: തെഴുക്കിലെപീടിക മുതല്‍ താഴെ ചൊവ്വ ബൈപ്പാസ് ജംഗ്ഷന്‍ വരെതലശ്ശേരി ഭാഗത്തേക്കുപോകുമ്പോള്‍ റോഡിന് വലതുവശത്തുള്ളവര്‍ രാവിലെ 11 മണിക്കും ഇടതു വശത്തുള്ളവര്‍ ഉച്ചക്ക് 2.30നും ഹാജരാകണം. ഫെബ്രുവരി ഒന്ന്: സയന്‍സ് പാര്‍ക്ക് മുതല്‍ മേലെ ചൊവ്വ വരെ തലശ്ശേരി ഭാഗത്തേക്കുപോകുമ്പോള്‍ റോഡിന് വലതുവശത്തുള്ളവര്‍ രാവിലെ 11 മണി, ഇടതു വശത്തുള്ളവര്‍ ഉച്ചക്ക് 2.30നും ഹാജരാകണം. ഫെബ്രുവരി രണ്ട്: പൊടിക്കുണ്ട്‌കൊറ്റാളി റോഡ് ജംഗ്ഷന്‍ മുതല്‍ കിംസ്റ്റ് ഹോസ്പിറ്റല്‍ ഭാഗം വരെകണ്ണൂര്‍ ഭാഗത്തേക്കുപോകുമ്പോള്‍ റോഡിന് വലതുവശത്തുള്ളവര്‍ രാവിലെ 11 മണിക്കും ഇടതു വശത്തുള്ളവര്‍ ഉച്ചക്ക് 2.30നും ഹാജരാകണം. ഫെബ്രുവരി മൂന്ന്: പൊടിക്കുണ്ട്‌കൊറ്റാളി റോഡ് ജംഗ്ഷന്‍ മുതല്‍ പുതിയതെരു വരെകണ്ണൂര്‍ ഭാഗത്തേക്കുപോകുമ്പോള്‍ റോഡിന് വലതുവശത്തുള്ളവര്‍ രാവിലെ 11 മണിക്കും ഇടതു വശത്തുള്ളവര്‍ ഉച്ചക്ക് 2.30നും ഹാജരാകണം. പുനരധിവാസ സ്‌കീമില്‍ ഉള്‍പ്പെടുത്തുന്നതിന് അര്‍ഹത തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ സഹിതമാണ് ഹിയറിങ്ങിന് ഹാജാകകേണ്ടത്.
വൈദ്യുതി മുടങ്ങും
പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചുങ്കം, തുരുത്തി, ഈന്തോട്, പാറക്കല്‍, കാട്യം, കീച്ചേരി, പഴഞ്ചിറ, വേളാപുരം എന്നീ ഭാഗങ്ങളില്‍ ജനുവരി 23 ഞായര്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷനിലെ മാലാല്‍, വെള്ളപ്പൊയില്‍, ദാസ് കോട്ടേഴ്‌സ്, കരായിമുക്ക്, എഞ്ചിനീയറിംഗ് കോളേജ്, കൊടക്കളം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 23 ഞായര്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും. അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ജനുവരി 23 ഞായര്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
തിങ്കള്‍ വൈദ്യുതി മുടങ്ങും
പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോറോം മുണ്ടവളപ്പ്, വില്ലേജ് ഓഫീസ്, ഇരൂര്‍, സെന്‍ട്രല്‍, മുച്ചിലോട്ട്, കള്ള് ഷാപ്പ് എന്നീ ഭാഗങ്ങളില്‍ ജനുവരി 24 തിങ്കള്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
തുല്യത രജിസ്‌ട്രേഷന്‍ ഒന്നു മുതല്‍
സാക്ഷരതാ മിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന പത്താംതരം/ഹയര്‍ സെക്കണ്ടറി തുല്യതാ രജിസ്‌ട്രേഷന്‍ ഫെബ്രുവരി ഒന്നു മുതല്‍ തുടങ്ങും. ഏഴാംതരം പാസായ 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പത്താംതരം തുല്യതയിലും പത്താംതരം പാസായ 22 വയസ് പൂര്‍ത്തിയായവര്‍ക്ക് ഹയര്‍ സെക്കണ്ടറി തുല്യതയിലും ഫെബ്രുവരി 28 വരെ രജിസ്റ്റര്‍ ചെയ്യാം. പാസാകുന്നവര്‍ക്ക് തുടര്‍ പഠനത്തിനം ഗവ.ജോലികള്‍ക്കുംസര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാം. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും സമ്പര്‍ക്ക പഠന ക്ലാസുകളുണ്ടാകും. പത്താംതരത്തില്‍ 1850 രൂപയും ഹയര്‍ സെക്കണ്ടറിയില്‍ 2500 രൂപയുമാണ് ഫീസ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളില്‍ ഉള്‍പ്പെടുത്തപ്പെട്ട മേഖലകളില്‍ ഫീസ് ഇളവ് ലഭിക്കും. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഫീസില്ല. വിശദ വിവരങ്ങള്‍ ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വികസന/തുടര്‍ വിദ്യാകേന്ദ്രങ്ങളിലും ലഭിക്കും. ഫോണ്‍: 0497 2707699.
കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന
ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലുള്ള സ്‌കൂളുകളില്‍ നടന്ന കെ ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് പരിശോധന ജനുവരി 28, 29 തീയതികളില്‍ കണ്ണൂര്‍ ഗവ. വി എച്ച് എസ് എസില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ നടത്തും. കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തുന്നതിനാല്‍ ഒരു ദിവസം 50 ടോക്കണ്‍ മാത്രമേവിതരണം ചെയ്യൂ. യഥാസമയം ഹാജരാകുവാന്‍ സാധിക്കാത്തവര്‍ക്ക് അടുത്ത കെ ടെറ്റ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന സമയത്ത് മാത്രമേ അവസരം ലഭിക്കുകയുള്ളൂ എന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായുള്ള സ്‌കൂളുകളില്‍ പ്രത്യേക പാക്കേജ് വഴി 202122 സാമ്പത്തിക വര്‍ഷത്തെ ഗ്രാന്റ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 27നകം http://www.ssportal.kerala.gov.in വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്/ സാമൂഹ്യനീതി വകുപ്പ് എന്നിവിടങ്ങളില്‍ നിന്നും രജിസ്‌ട്രേഷന്‍ നല്‍കിയ സ്‌കൂളുകള്‍ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ എന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അറിയിച്ചു.
ദര്‍ഘാസ്
ഇരിക്കൂര്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 122 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും ഫോമുകള്‍, രജിസ്റ്ററുകള്‍ എന്നിവ പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിനും ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി ഏഴിന് ഉച്ചക്ക് ഒരുമണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0460 2233416. എടക്കാട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 125 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും ഫോമുകള്‍, രജിസ്റ്ററുകള്‍ എന്നിവ പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിനും ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി ഏഴിന് ഉച്ചക്ക് ഒരുമണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍:0497 2852100.
മെഗാ ജോബ് ഫെയര്‍: തൊഴില്‍ ദാതാക്കള്‍ക്ക് 25 വരെ രജിസ്റ്റര്‍ ചെയ്യാം
കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ (കെയ്‌സ്) ആഭിമുഖ്യത്തില്‍ ഫെബ്രുവരി 12, 13 തീയതികളില്‍ തൃശൂര്‍ വിമല കോളേജില്‍ നടക്കുന്ന മെഗാ ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന തൊഴില്‍ ദാതാക്കള്‍ക്ക് ജനുവരി 25 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. കേന്ദ്ര സര്‍ക്കാരിന്റെ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മേളയില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും www.statejobportal.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായോ 8075967726 എന്ന മൊബൈല്‍ നമ്പറിലോ രജിസ്റ്റര്‍ ചെയ്യാമെന്ന് കെയ്‌സ് അധികൃതര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ തികച്ചും സൗജന്യമാണ്. രജിസ്‌ട്രേഷന്‍ അംഗീകരിക്കപ്പെടുന്ന മുറയ്ക്ക് ഇതേ പോര്‍ട്ടലില്‍ സ്ഥാപനങ്ങളിലെ ഒഴിവു വിവരങ്ങളും തൊഴിലുടമകള്‍ക്ക് അപ്‌ഡേറ്റ് ചെയ്യാനാവും. തൊഴില്‍ മേളയിലേക്ക് രജിസ്റ്റര്‍ ചെയ്യുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അനുയോജ്യരായവരെ നേരിട്ടും ഓണ്‍ലൈനായുമുള്ള അഭിമുഖത്തിലൂടെ കണ്ടെത്താന്‍ കമ്പനികള്‍ക്ക് അവസരം ലഭിക്കും.
