സര്‍ക്കാര്‍ അറിയിപ്പുകള്‍-(27-1-2022)

അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍

 

സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളം എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് വഴി നടത്തുന്ന അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്‌സുകളിലേക്ക് ജനുവരി 31 വരെ അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറുമാസവും ഡിപ്ലോമ കോഴ്‌സിന് ഒരു വര്‍ഷവുമാണ് കാലാവധി. എസ്എസ്എല്‍സി പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പൊലീസ് ക്യാമ്പിന് സമീപത്തെ എസ് ആര്‍ സി ഓഫീസിലും https:/s/rccc.in/download/prospectus എന്ന ലിങ്കിലും ലഭിക്കും. ഫോണ്‍: 0471 2325102. വിശദവിവരങ്ങള്‍ സ്റ്റഡി സെന്ററുകളായ ഹിമാലയ ഹെറിട്ടേജ് റിസര്‍ച്ച് അക്കാദമി ഓഫ് ട്രഡീഷണല്‍ ഹീലിങ്, കണ്ണൂര്‍ (9447126919), അക്കാദമിക് ആന്റ് ടെക്‌നിക്കല്‍ എജുക്കേഷന്‍ സൊസൈറ്റി, ന്യൂമാഹി, കണ്ണൂര്‍ (8714449000, 8606609000), ക്രിയേറ്റീവ് എര്‍ത്ത് മൈന്‍ഡ് കെയര്‍, തളിപ്പറമ്പ് (6282880280,9496233868), കെ വി കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക മന്ദിരം, കണ്ണൂര്‍ (9495789470), പ്രകൃതി യോഗ സെന്റര്‍, തളിപ്പറമ്പ (9847825219), വിനായക ഫൗണ്ടേഷന്‍, കണ്ണൂര്‍ (7558059543, 9446060641) എന്നിവിടങ്ങളില്‍ ലഭിക്കും. വെബ്‌സൈറ്റ്: wwws.rccc.in.

 

കളിമണ്‍ ഉല്‍പന്ന നിര്‍മാണ തൊഴിലാളികള്‍ക്ക് വായ്പ

 

സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പറേഷന്‍ കളിമണ്‍ ഉല്‍പന്ന നിര്‍മാണം കുലത്തൊഴിലായി സ്വീകരിച്ച സമുദായത്തില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് നിലവിലെ സംരംഭങ്ങള്‍ നവീകരിക്കാനും നൂതന സംരംഭങ്ങള്‍ ആരംഭിക്കാനും വായ്പ നല്‍കുന്നു. വായ്പ തുക പരമാവധി രണ്ട് ലക്ഷം രൂപ, പലിശ നിരക്ക് ആറ് ശതമാനം, തിരിച്ചടവ് കാലാവധി 60 മാസം. അപേക്ഷകര്‍ കളിമണ്‍ ഉല്‍പന്ന നിര്‍മാണ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരോ അവരുടെ ആശ്രിതരോ ആയിരിക്കണം. പ്രായപരിധി 1855നും ഇടയില്‍. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. വിശദവിവരങ്ങള്‍ കോര്‍പറേഷന്റെ വെബ്‌സൈറ്റായ www.keralapottery.org ല്‍ ലഭിക്കും. അപേക്ഷ രേഖകള്‍ സഹിതം ഫെബ്രുവരി 10ന് വൈകിട്ട്അഞ്ച് മണിക്കകം മാനേജിങ് ഡയറക്ടര്‍, കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പറേഷന്‍, അയ്യങ്കാളി ഭവന്‍, രണ്ടാംനില, കനക നഗര്‍, കവടിയാര്‍ പി ഒ, തിരുവനന്തപുരം 695003 എന്ന വിലാസത്തിലോ നേരിട്ടോ സമര്‍പ്പിക്കണം. ഫോണ്‍: 0471 2727010, 9497690651, 9946069136.

 

എന്‍ട്രന്‍സ് പരിശീലനം: ധനസഹായത്തിന് അപേക്ഷിക്കാം

 

കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് നേടിയ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം നല്‍കുന്നു. ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത, അംഗീകൃത സ്ഥാപനങ്ങളില്‍ ചേര്‍ന്ന് പഠിക്കുന്നതിനാണ് ധനസഹായം. വാര്‍ഷിക വരുമാന പരിധി 4.5 ലക്ഷം രൂപ. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫീസ് അടച്ചതിന്റെ റസീറ്റ്, മെഡിക്കല്‍ എഞ്ചിനീയറിങ് എന്‍ട്രന്‍സിന് ധനസഹായം ലഭിച്ചിട്ടില്ലെന്ന് കോര്‍പറേഷന്‍/ മുനിസിപ്പാലിറ്റി/പഞ്ചായത്ത് നല്‍കുന്ന സാക്ഷ്യപത്രം സഹിതം നിശ്ചിത പോറത്തില്‍ ഫെബ്രുവരി അഞ്ചിന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. അംഗീകൃത സ്ഥാപനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2700596.

 

മസ്റ്ററിങ് നിര്‍ബന്ധം

 

തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2019 ഡിസംബര്‍ 31വരെ പെന്‍ഷന്‍ അനുവദിച്ച ഇതുവരെ മസ്റ്ററിങ് ചെയ്തിട്ടില്ലാത്ത ഗുണഭോക്താക്കള്‍ ഫെബ്രുവരി ഒന്ന് മുതല്‍ 20 വരെയുള്ള തീയതികളില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടണം. ഇ മെയില്‍: tailor.worker.deoknr@gmail.com. ഫോണ്‍: 0497 2712284.

 

ദര്‍ഘാസ്

 

ഇരിക്കൂര്‍ അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 99 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി 11ന് ഉച്ചക്ക് രണ്ട് മണി വരെ ദര്‍ഘാസ് സ്വീകരിക്കും.
ഇരിട്ടി ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 125 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിനും ഫോമുകള്‍, രജിസ്റ്ററുകള്‍ എന്നിവ പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിനും വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി ഒമ്പതിന് ഉച്ചക്ക് രണ്ട് മണി വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍: 0490 2490203

ക്വട്ടേഷന്‍

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ സെന്‍ട്രല്‍ സ്‌റ്റോറേജ് സെര്‍വറിന്റെ ഉപയോഗത്തിനും ഇന്‍സ്റ്റിറ്റിയൂട്ട് നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമായ എന്‍വിആറിലും ആറ് ടിബി എസ്എടിഎ ഹാര്‍ഡ് ഡിസ്‌ക് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി നാലിന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.

ലേലം മാറ്റി

കോടതി കുടിശ്ശിക ഈടാക്കാനായി ജപ്തി ചെയ്ത മാങ്ങാട്ടിടം കുടുമ്പക്കല്‍ ദേശത്തുള്ള റി സ 57/6ബിയില്‍പ്പെട്ട 0.0162 വസ്തുവിന്റെ ജനുവരി 28ന് നടത്താനിരുന്ന ലേലം മാറ്റിയതായി തലശ്ശേരി ആര്‍ ആര്‍ തഹസില്‍ദാര്‍ അറിയിച്ചു.

വൈദ്യുതി മുടങ്ങും

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാങ്ങാട്, കല്ല്യാശ്ശേരി, കണ്ടന്‍ചിറ, അരയാല, തളിയില്‍, പാങ്കുളം, മാങ്കടവ്, ദുബായ്ക്കണ്ടി എന്നീ ഭാഗങ്ങളില്‍ ജനുവരി 28 വെള്ളി രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ബ്ലാക്ക് സ്‌റ്റോണ്‍ ക്രഷര്‍, മതനാര്‍കല്ല്, നെടുംകുന്ന്, തട്ടുമ്മല്‍, നരമ്പില്‍ ടെംപിള്‍, കുണ്ടതടം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 28 വെള്ളി രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ആലക്കാട് ചെറിയപള്ളി, പൊന്നച്ചേരി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 28 വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെയും മില്ലത്ത് നഗര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും. ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ അയ്യപ്പന്‍ മല, അയ്യപ്പന്‍ മല ടവര്‍, പുലിദൈവം കാവ്, ഏച്ചൂര്‍ ഓഫീസ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 28 വെള്ളി രാവിലെ ഏഴ് മുതല്‍ 8.30 വരെയും ഏച്ചൂര്‍ ബസാര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ 9.30 വരെയും വാണിയന്‍ ചാല്‍, പുന്നക്കാമൂല, കൊങ്ങണാംകോട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വാരം കടവ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ 10 മണി വരെയും കടാങ്കോട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും. ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വയക്കങ്ങോട്, സിദ്ദിഖ്‌നഗര്‍, ഇരിക്കൂര്‍ ഹൈസ്‌കൂള്‍, മലബാര്‍ പെയിന്റ്, മോഡേണ്‍ വുഡ്, പാട്ടക്കല്‍ എന്നീ ഭാഗങ്ങളില്‍ ജനുവരി 28 വെള്ളി രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

സോളാര്‍ പമ്പുകള്‍ക്ക് സബ്‌സിഡി

കാര്‍ഷിക പമ്പുകള്‍ക്ക് സബ്‌സിഡി നല്‍കുന്ന കേന്ദ്ര കര്‍ഷക സഹായ പദ്ധതിയായ പിഎം കുസും കമ്പോണന്റ് ബിയുടെ രജിസ്‌ട്രേഷന്‍ അനെര്‍ട്ട് ജില്ലാ ഓഫീസില്‍ തുടങ്ങി. പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് വൈദ്യുതേതര കാര്‍ഷിക പമ്പുകളെ സോളാര്‍ പമ്പുകളാക്കി മാറ്റാം. പദ്ധതിയനുസരിച്ച് കര്‍ഷകര്‍ സ്ഥാപിക്കുന്ന പമ്പുകള്‍ക്ക് 60 ശതമാനം കേന്ദ്രസംസ്ഥാന സബ്‌സിഡി നല്‍കും. ഒരു എച്ച്പി മുതല്‍ 10 എച്ച്പി ശേഷിയില്‍ പമ്പുകള്‍ സ്ഥാപിക്കാം. ഒരു എച്ച്പി സോളാര്‍ പമ്പ് സ്ഥാപിക്കാന്‍ സബ്‌സിഡി കഴിച്ച് 42,211 രൂപ ചെലവ്. വൈദ്യുതേര പമ്പുകള്‍ ഉപയോഗിക്കുന്ന എല്ലാ കര്‍ഷകര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഫോണ്‍: 0497 2700051, 9188119413.

പുനര്‍ലേലം

കണ്ണൂര്‍ റോഡ്‌സ് സെക്ഷന്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന ചൊവ്വ മമ്പറം റോഡില്‍ കാടാച്ചിറ സബ് രജിസ്ട്രാര്‍ ഓഫീസിനു സമീപമുള്ള ആല്‍മരങ്ങള്‍, കെഎസ്ഇബി കാര്യാലയത്തിന് സമീപമുള്ള മാവ്, കാടാച്ചിറ സബ് രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായ ആല്‍മരം എന്നിവ ഫെബ്രുവരി നാലിന് രാവിലെ 11 മണിക്ക് പൊതുമരാമത്ത് നിരത്തുകള്‍ ഭാഗം ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍: 0497 2766160.

ഗസ്റ്റ് ലക്ചറര്‍ അഭിമുഖം 29ന്

കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള തവന്നൂര്‍ കാര്‍ഷിക എഞ്ചിനീയറിങ് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ (ഇംഗ്ലീഷ്) തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാനുള്ള അഭിമുഖം ജനുവരി 29ന് രാവിലെ കോളേജില്‍ നടക്കും. ആറ് മാസത്തേക്കാണ് നിയമനം. വിശദ വിവരങ്ങള്‍ www.kau.in, kcaet.kau.in ല്‍ ലഭിക്കും. ഫോണ്‍: 0494 2686214.