സര്‍ക്കാര്‍ അറിയിപ്പുകള്‍(04-03-2022)

മിനി ജോബ് ഫെയര്‍ അഞ്ചിന്

 

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മാര്‍ച്ച് അഞ്ചിന് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് രണ്ട് വരെ മിനി ജോബ് ഫെയര്‍ നടത്തുന്നു. എച്ച് ആര്‍ ഇന്റേണ്‍, സൈറ്റ് സൂപ്പര്‍വൈസര്‍ (ഐടിഐ, ഇലക്ട്രിക്കല്‍), ഇന്റീരിയര്‍ ഡിസൈന്‍ മാനേജര്‍, അക്കാദമിക് കൗണ്‍സലര്‍, ഗ്രാഫിക് ഡിസൈനര്‍, െ്രെഡവര്‍, ഹെല്‍പ്പര്‍, സര്‍വീസ് അഡൈ്വസര്‍, ടെക്‌നീഷ്യന്‍, വാറന്റി ഇന്‍ ചാര്‍ജ്, ഷോറൂം സെയില്‍സ് എക്‌സിക്യൂട്ടീവ്, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
എംബിഎ, ഡിഗ്രി, ബിടെക്/ ഡിപ്ലോമ/ ഐടിഐ ഇന്റീരിയര്‍ ഡിസൈനിങ്, ഗ്രാഫിക് ഡിസൈനിങ്, മെക്കാനിക്കല്‍, പ്ലസ്ടു, എസ്എസ്എല്‍സി എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.

 

വൈദ്യുതി പ്രവഹിക്കും

 

മലപ്പട്ടം പഞ്ചായത്തിലെ അടുവാപ്പുറം വയല്‍ ട്രാന്‍സ്‌ഫോര്‍മര്‍ മുതല്‍ ഇരിക്കൂര്‍ പഞ്ചായത്തിലെ ചേടിച്ചേരി ട്രാന്‍സ്‌ഫോര്‍മര്‍ വരെ മടത്തംകുന്നു വഴി നിര്‍മിച്ച പുതിയ 11 കെ വി ലൈനില്‍ കൂടി മാര്‍ച്ച് അഞ്ച് മുതല്‍ വൈദ്യുതി പ്രവഹിക്കുമെന്ന് ശ്രീകണ്ഠപുരം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ലൈനുമായോ ഉപകരണങ്ങളുമായോ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും ലൈനിനടിയില്‍ മരങ്ങള്‍ വെച്ച് പിടിപ്പിക്കുന്നതും കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതും നിലവിലെ കെട്ടിടം ലൈനിനടുത്തേക്ക് നീട്ടുന്നതും കുറ്റകരവും അപകടകരവുമാണെന്നും കെ എസ് ഇ ബി അറിയിച്ചു.

 

ലെവല്‍ക്രോസ് അടച്ചിടും

 

തലശ്ശേരിഎടക്കാട് സ്‌റ്റേഷനുകള്‍ക്കിടയിലുള്ള 233ാം നമ്പര്‍ ലെവല്‍ക്രോസ് മാര്‍ച്ച് ആറ് ഞായര്‍ രാവിലെ എട്ട് മുതല്‍ ഏഴിന് വൈകിട്ട് എട്ട് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വെ അസി.ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

 

അപേക്ഷ ക്ഷണിച്ചു

 

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ശിശുരോഗ വിദഗ്ധന്‍, ദന്തല്‍ സര്‍ജന്‍, ആര്‍ബിഎസ്‌കെ കോ ഓര്‍ഡിനേറ്റര്‍, ഡിഇഐസി മാനേജര്‍ എന്നീ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ www.nhmkannur.in ല്‍ ലഭിക്കും.

 

സൗരോര്‍ജ്ജ നിലയം: രജിസ്‌ട്രേഷന്‍ ക്യാമ്പ്

 

കെ എസ് ഇ ബിയുടെ സൗര പദ്ധതി വഴി വീടുകളില്‍ സൗരോര്‍ജ നിലയം സ്ഥാപിക്കാന്‍ മാര്‍ച്ച് അഞ്ച് ശനി രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വളപട്ടണം സെക്ഷന്‍ ഓഫീസില്‍ സൗജന്യ രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തുന്നു. താല്‍പര്യമുള്ളവര്‍ കെ എസ് ഇ ബിയില്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍, കണ്‍സ്യൂമര്‍ നമ്പര്‍ എന്നിവ നല്‍കണം. കൊളച്ചേരി, മയ്യില്‍, വളപട്ടണം എന്നീ സെക്ഷനുകളിലെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് പങ്കെടുക്കാം.
ആലക്കോട് ഇലക്ട്രിക്കല്‍ സബ്ഡിവിഷന് കീഴില്‍ വരുന്ന ചപ്പാരപടവ്, കാര്‍ത്തികപുരം, ആലക്കോട് സെക്ഷനുകളില്‍ ഉള്‍പ്പെട്ട ഗാര്‍ഹിക ഉപഭോക്താക്കള്‍ക് സബ്‌സിഡിയോടെ സൗരനിലയം സ്ഥാപിക്കാന്‍ കെ എസ് ഇ ബി സൗരസ്‌പോട്ട് രജിസ്‌ട്രേഷന്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച് അഞ്ചിന് രാവിലെ 10 മുതല്‍ വൈകിട്ട് നാല് മണി വരെ ആലക്കോട് സെക്ഷന്‍ ഓഫീസിലാണ് രജിസ്‌ട്രേഷന്‍. 40 ശതമാനം വരെ സബ്‌സിഡി ലഭിക്കും.

 

ക്വട്ടേഷന്‍

 

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ മെയിന്‍ ഓഡിറ്റോറിയം, മെക്കാനിക്കല്‍ കാഡ് ലാബ്, പ്ലെയ്‌സ്‌മെന്റ് ഹാള്‍ എന്നിവിടങ്ങളിലെ കിര്‍ലോസ്‌കര്‍ ജനറേറ്ററിനായി ഇന്‍ലെറ്റ് എയര്‍ഫില്‍ട്ടര്‍ മാറ്റി സ്ഥാപിക്കുന്നതിനും ഓട്ടോമാറ്റിക് ബാറ്ററി ചാര്‍ജര്‍ സ്ഥാപിക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 11ന് ഉച്ച 12 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. കോളേജിലേക്ക് എല്‍ഇഡി സ്ട്രീറ്റ് ലൈറ്റ് വാങ്ങുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് എട്ടിന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.

 

അക്കേഷ്യ മരം ലേലം

 

കണ്ണൂര്‍ ഗവ.ഐടിഐ കോമ്പൗണ്ടില്‍ കടപുഴകിവീണ അക്കേഷ്യ മരങ്ങള്‍ മാര്‍ച്ച് 17ന് വൈകിട്ട് മൂന്ന് മണിക്ക് ലേലം ചെയ്യും. ഫോണ്‍: 0497 2835183.

സ്‌പെഷ്യലിസ്റ്റ് അധ്യാപക നിയമനം

 

സമഗ്രശിക്ഷ കേരളം ജില്ലയിലെ സ്‌കൂളുകളില്‍ സ്‌പെഷ്യലിസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കലാകായിക പ്രവൃത്തിപരിചയ മേഖലകളില്‍ വൈദഗ്ധ്യം നേടിയ ഉദ്യോഗാര്‍ഥികളില്‍ നിന്ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തിയാണ് നിയമനം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വെള്ളക്കടലാസില്‍ പൂരിപ്പിച്ച ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം മാര്‍ച്ച് എട്ടിന് രാവിലെ 10.30ന് എസ്എസ്എ ജില്ലാ പ്രൊജക്ട് ഓഫീസില്‍ ഹാജരാകണം. പ്രായപരിധി 50 വയസ്. ഫോണ്‍: 0497 2707993.

 

ദര്‍ഘാസ്

 

കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായ പാട്യം ചെറുവാഞ്ചേരി ഡേകയര്‍ സെന്ററുകളിലേക്ക് 12 സീറ്റുള്ള വാഹനംടെമ്പോ ട്രാവലര്‍കരാറടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് 12ന് ഉച്ചക്ക് 12 മണി വരെ ടെണ്ടര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ആശുപത്രിയിലെ ഡിഎംഎച്ച്പി ഓഫീസില്‍ ലഭിക്കും.